കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
Jun 24, 2017, 20:59 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2017) കാസര്‍കോട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി ഖാസിമാര്‍ പ്രഖ്യാപിച്ചത്.
നേരത്തെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായി അവിടുത്തെ ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ആദ്യം മഹല്ല് പരിധിയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. പിന്നീട് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും, കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാരും കുമ്പള- മഞ്ചേശ്വരം ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയും പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ ഖാസിയായി സേവനം അനുഷ്ടിക്കുന്ന തൃക്കരിപ്പൂര്‍ ജമാ അത്ത് പരിധിയിലും സയ്യദ് ഫസല്‍ കോയ്യമ്മ തങ്ങള്‍ ഖാസിയായ കുറ്റിക്കോല്‍, ബേഡകം സംയുക്ത ജമാ അത്ത്, മഞ്ചേശ്വരത്തെ ഏതാനും മഹല്ലുകള്‍ എന്നിവിടങ്ങളിലും കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍ ആഘോഷിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Eid, news, Eid in Kasaragod district on Sunday

UPDATED