Championship | ഇ - കാരംസ് ചാംപ്യന്‍ഷിപ് ഏപ്രില്‍ 24ന് പടന്നയില്‍
Mar 23, 2023, 23:35 IST
കാസര്‍കോട്: (www.kasargodvartha.com) ഇ-ഗെയിംസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24ന് പടന്നയില്‍ ഇ - കാരംസ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളും യുവാക്കളും അടങ്ങുന്ന വലിയ ഒരു വിഭാഗം മാനസികാരോഗ്യത്തിന് ഹാനികരമായതും ആക്രമണമനോഭാവം വളര്‍ത്തുന്നതുമായ ഓണ്‍ലൈന്‍ ഗെയിമുകളില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതുമായ ഗെയിലുകളിലേക്ക് ഇവരെ എത്തിക്കുക എന്നത് മാത്രമാണെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഇ കാരംസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 15 ന് അകം പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: 9447003908, 8547463613. വാര്‍ത്താസമ്മേളനത്തില്‍ കെപിഎ വാജിദ്, സുലൈമാന്‍ പഴയങ്ങാടി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Competition, E - Carrom Championship on 24th April at Padanna.
< !- START disable copy paste -->