city-gold-ad-for-blogger

Checking | ലഹരിമരുന്ന് കടത്ത് സംഘത്തെ പൂട്ടാൻ ഒരുമിച്ച് അധികൃതർ; റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും കർശന പരിശോധന

കാസർകോട്: (www.kasargodvartha.com) ലഹരി മയക്കുമരുന്ന് വിൽപന വ്യാപകമായതോടെ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധനയുമായി അധികൃതർ. ട്രെയിനുകളിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വൻ തോതിൽ ലഹരിമരുന്നുകൾ എത്തിയേക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.

                
Checking | ലഹരിമരുന്ന് കടത്ത് സംഘത്തെ പൂട്ടാൻ ഒരുമിച്ച് അധികൃതർ; റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും കർശന പരിശോധന

കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ്, എക്സൈസ്, ആർപിഎഫ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് ദിവസം പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കാസർകോട് സ്റ്റേഷനിൽ എത്തുന്ന എല്ലാ ട്രെയിനുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംശയം തോന്നിയ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
               
Checking | ലഹരിമരുന്ന് കടത്ത് സംഘത്തെ പൂട്ടാൻ ഒരുമിച്ച് അധികൃതർ; റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും കർശന പരിശോധന


റെയിൽവേ പൊലീസ് എസ്ഐ ഇൻചാർജ് എംഡി പ്രകാശൻ, എക്സൈസ് ഇൻസ്‌പെക്ടർ ആർ റിനോഷ്, രഞ്ജുമോൻ, പിവി അജയൻ, മനോജ് എന്നിവർ നേതൃത്വംനൽകി.

Keywords: Drug trafficking; Strict checking at railway station and trains, Kerala, Kasaragod, News,Top-Headlines,Police,Drugs,Railway station,passenger,Train.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia