Approved | ഡ്രീംഫ്ളവര്‍ ഐവിഎഫ് സെന്ററിന് സറോഗസി ആക്ട് പ്രകാരം അംഗീകാരം
Feb 18, 2023, 20:49 IST
കാസര്‍കോട്: (www.kasargodvartha.com) വന്ധ്യതാ ചികിത്സാ കേന്ദ്രമായ ഡ്രീംഫ് ളവര്‍ ഐവിഎഫ് സെന്ററിന് അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജി ആക്ട് 2021 പ്രകാരം വന്ധ്യതാ ചികിത്സാ രംഗത്തെ എല്ലാ തലത്തിലുമുള്ള അംഗീകാരവും രെജിസ്‌ട്രേഷനും ലഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ ആക്ട് പ്രകാരം രെജിസ്ട്രേഷന്‍ ലഭിക്കുന്ന വടക്കേ മലബാറിലെ തന്നെ ആദ്യത്തെ വന്ധ്യതാ ചികിത്സ കേന്ദ്രമാണ് ഡ്രീംഫ് ളവര്‍ ഐവിഎഫ് സെന്റര്‍ എന്നും കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും നിയോഗിക്കപ്പെട്ട ആറംഗ ഉന്നത പരിശോധനാസംഘം ദൈര്‍ഘ്യമായ സമയമെടുത്തു നടത്തുന്ന വളരെ സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷമാണ് അംഗീകാരം നല്‍കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
ഡോക്ടര്‍ ജയലക്ഷ്മി സൂരജിന്റെ നേതൃത്വത്തില്‍ 2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡ്രീംഫ് ളവര്‍ ഐവിഎഫ് സെന്റര്‍ ഈ കാലയളവില്‍ 5000 ല്‍പരം വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്ന ദമ്പതികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പൂവണിയാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്തതായും നിര്‍മിത ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനികമായ എംബ്രൈ സ്‌കോപ്(Embryoscope) ഉള്‍പ്പെടെ സാങ്കേതികമേന്മയുള്ള ഉപകരണങ്ങളാല്‍ സജ്ജമാണ് ഡ്രീംഫ് ളവര്‍ ഐവിഎഫ് സെന്റര്‍ എന്നും അഡ്മിനിസ്‌ട്രേറ്റര്‍ സുരേന്ദ്രന്‍ എ ടി പറഞ്ഞു.
ഈ ആക്ട് പ്രകാരമുള്ള മൂന്നു ഉന്നത രെജിസ്‌ട്രേഷന്‍ സര്‍ടിഫികറ്റുകളും തിരുവന്തപുരത്തെ ഡി എച് എസ് (DHS) ല്‍ സംസ്ഥാന എ ആര്‍ ടി സറോഗസി നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനോയിയില്‍ നിന്നും ഡ്രീംഫ്‌ളവറിന്റെ പ്രതിനിധി അഫ്സല്‍ ബശീര്‍ വെള്ളിയാഴ്ച ഏറ്റുവാങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. നിഖില്‍ സെബാസ്റ്റിയന്‍, അഫ്‌സല്‍ ബശീര്‍ എന്നിവരും പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Hospital, Treatment, Health, Dream flower IVF Center Kasaragod, Surrogacy Act, Dream flower IVF Center has been approved under the Surrogacy Act.
< !- START disable copy paste -->