Protest | 'സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നു'; കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ധര്‍ണ മെയ് 30ന് സിവിൽ സ്‌റ്റേഷന് മുന്നിൽ
May 27, 2022, 19:55 IST
കാസർകോട്: (www.kasargodvartha.com) കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള നടപടികളുമായി കേന്ദ്ര സർകാർ മുന്നോട്ട് പോകുമ്പോള്‍ അതിന് വേഗത കൂട്ടുന്ന നടപടികളാണ് സംസ്ഥാന സര്‍കാരും സഹകരണ വകുപ്പും സ്വീകരിക്കുന്നതെന്ന് സഹകരണ ജനാധിപത്യ വേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ താത്പര്യം മുൻ നിര്‍ത്തി സംസ്ഥാന സർകാ൪ സഹകരണ മേഖലയില്‍ കൊണ്ടുവരുന്ന പല നടപടികളും ഈ മേഖയെ വന്‍ പ്രതിസന്ധികളില്‍ എത്തിച്ചിരിക്കയാണെന്നും ഭാരവാഹികൾ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ സഹകരണ ജനാധിപത്യവേദി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി മെയ് 30ന് രാവിലെ 10 മണിക്ക് കാസർകോട് സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ സമരം നടത്തും.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ , മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണൻ, പി കെ വിനയകുമാർ തുടങ്ങിയവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചെയര്‍മാന്‍ കെ നീലകണ്ഠൻ, കൺവീനർ എം അസിനാര്‍, പി കെ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Top-Headlines, Press Club, Press Meet, Video, Political party, Ramesh-Chennithala, Inauguration, Protest, Dharna of Co-operative Forum on May 30 in front of Civil Station. < !- START disable copy paste -->