city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പല്ലു പറിക്കുന്നതില്‍ ജനങ്ങളുടെ പേടി മാറ്റുന്നതിനായി സ്വയം ചികിത്സ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദന്ത ഡോക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 04.12.2019) പല്ലു പറിക്കുന്നതില്‍ ജനങ്ങളുടെ പേടി മാറ്റുന്നതിനായി സ്വയം ചികിത്സ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദന്ത ഡോക്ടര്‍. പൊയ്നാച്ചി പറമ്പയിലെ ഡോ. ഹിഷാമുല്‍ ഹഖ് ആണ് മോണയിലേക്ക് ആഴ്ന്നിറങ്ങിയ അണപ്പല്ല് സ്വയം പിഴുതെടുത്തത്. സഹ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ഹിഷാമുല്‍ ഹഖ് പല്ലു പറിച്ചെടുത്തത്.

പല്ലു പറിക്കുന്നതില്‍ ജനങ്ങളുടെ പേടി മാറ്റുന്നതിനായി സ്വയം ചികിത്സ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദന്ത ഡോക്ടര്‍

നാലു വര്‍ഷം മുമ്പാണ് പൊയിനാച്ചി ദന്തല്‍ കോളജില്‍ നിന്നും മെഡിക്കല്‍ ബിരുദം കഴിഞ്ഞിറങ്ങിയത്. തളിപ്പറമ്പ്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിയിരുന്നു. ഇപ്പോള്‍ കാസര്‍കോട് അരമന ഫാത്വിമ ആശുപത്രിയില്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുന്നു. പൊതുവെ ആളുകള്‍ക്ക് പല്ലു പറിക്കുക എന്നത് ഒരു പേടി സ്വപ്നമാണ്. ഇതുകാരണം പലരും ദന്ത ചികിത്സ നല്‍കാന്‍ വൈകുകയാണെന്ന് ഡോക്ടര്‍ പറയുന്നു.


ചികിത്സ വൈകുന്തോറും ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നീങ്ങുക. ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഹിഷാമുല്‍ ഹഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്വന്തമായി അനസ്‌തേഷ്യ നല്‍കിയാണ് ഹിഷാമുല്‍ ഹഖ് പല്ല് പിഴുതെടുത്തത്. ഭാര്യ പള്ളിക്കര തൊട്ടി സ്വദേശിനി ആബിദയും ദന്ത ഡോക്ടറാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Doctor, Social-Media, Treatment, Dentist goes viral with useful video

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia