city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ ഭേദഗതിയില്‍ നിലപാടുകള്‍ വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് പൊതുഅഭിപ്രായം, കാസര്‍കോട് പ്രസ്‌ക്ലബ് നടത്തിയ സംവാദം ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com 13.01.2020) പൗരത്വ ഭേദഗതിയില്‍ നിലപാടുകള്‍ വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന പൊതുഅഭിപ്രായമാണ് കാസര്‍കോട് പ്രസ്‌ക്ലബ് നടത്തിയ സംവാദത്തില്‍ ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതി നിയമത്തിലുള്ള ആശങ്കകളും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകളിലുള്ള ഉല്‍കണ്ഠകളുമാണ് പ്രധാനമായും സെമിനാറില്‍ ചര്‍ച്ചയായത്.

'പൗരത്വവും പ്രക്ഷോഭവും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളിലുളവാക്കുന്ന വികാരം പ്രകടമാക്കുന്ന വേദി കൂടിയായി മാറി ഇത്. മലയാള സര്‍വകലാശാലയിലെ പ്രൊഫ. കെ എം ഭരതന്‍ ആണ് വിഷയം അവതരിപ്പിച്ചത്. മതം നോക്കി പൗരത്വം കൊടുക്കുന്ന രാജ്യമായി ഈ നിയമത്തിലൂടെ ഇന്ത്യ മാറിയെന്നും മതനിരപേക്ഷതക്ക് ഏറ്റ കനത്ത തിരിച്ചടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇല്ലാത്ത ആശങ്കയാണ് ജനങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും മുസ്ലിം ജനവിഭാഗത്തെ ഭയപ്പെടുത്തി വോട്ട് നേടാനുള്ള ശ്രമമാണിതെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് കുറ്റപ്പെടുത്തി. ഇപ്പോഴുണ്ടായിട്ടുള്ള ആശങ്കകള്‍ വെറുതെയാണെങ്കില്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നതുവരെ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുകയാണ് വേണ്ടതെന്ന് വിഷയാവതാരകന്‍ പറഞ്ഞു. ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് ഈ നിയമമെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡോ. വി പി പി മുസ്തഫ പറഞ്ഞു.

ഇന്ത്യയെന്ന മതേതര രാജ്യം നില നില്‍ക്കണോ എന്നതാണ് പ്രശ്നമെന്നും സംഘപരിവാരസ്ഥാപകര്‍ ലക്ഷ്യമിട്ട അജണ്ടയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നതെന്നും ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭരിക്കുന്നവര്‍ തന്നെയാണ് ഇവിടെ ഭീതിയുണ്ടാക്കുന്നതെന്നും മുസ്തഫ പറഞ്ഞു.

പൗരത്വ കാര്യത്തില്‍ കേരള ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ പോലും കയ്യേറ്റമുണ്ടാകുന്നതായും ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. ജനങ്ങളെയാകെ ഒന്നായി കാണുന്നതിനു പകരം മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും ഹക്കീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു.

സണ്ണിജോസഫ് മോഡറേറ്ററായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ഷൈജു പിലാത്തറ സ്വാഗതവും പ്രദീപ് നാരായണന്‍ നന്ദിയും പറഞ്ഞു.

പൗരത്വ ഭേദഗതിയില്‍ നിലപാടുകള്‍ വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് പൊതുഅഭിപ്രായം, കാസര്‍കോട് പ്രസ്‌ക്ലബ് നടത്തിയ സംവാദം ശ്രദ്ധേയമായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Press Club, Debate conducted in Press club with the subject of CAA
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia