city-gold-ad-for-blogger
Aster MIMS 10/10/2023

Buried | കണ്ണീര്‍ തോരാതെ വീട്; വിങ്ങിപ്പൊട്ടി ബന്ധുക്കൾ; വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

തളങ്കര: (www.kasargodvartha.com) കര്‍ണാടകയിലെ ഹാവേരി ഹനഗലില്‍ കാറും കര്‍ണാടക ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് (65), ആഇശ (62), കൊച്ചുമകന്‍ മുഹമ്മദ് (മൂന്ന്) എന്നിവര്‍ക്ക് യാത്രാമൊഴി നല്‍കാന്‍ നാനാതുറകളിലുള്ളവര്‍ ഒന്നടങ്കം ഒഴുകിയെത്തി. ഹനഗല്‍ സര്‍കാര്‍ ആശുപത്രിയിലെ പോസ്​റ്റ്​മോർട നടപടികള്‍ക്ക് ശേഷം രാവിലെ എട്ടരമണിയോടെ മൃതദേഹങ്ങളുമായി പുറപ്പെട്ട ആംബുലന്‍സ് വൈകീട്ട് അഞ്ചരമണിയോടെയാണ് തളങ്കരയിലെത്തിയത്.
                 
Buried | കണ്ണീര്‍ തോരാതെ വീട്; വിങ്ങിപ്പൊട്ടി ബന്ധുക്കൾ; വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്ത് കണ്ണീര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സന്തോഷത്തോടെ തീര്‍ഥാടനത്തിനു പോയവരാണ് ചേതനയറ്റ് തിരിച്ചെത്തിയതെന്ന് പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജനാവലിയും പ്രയാസപ്പെട്ടു. 2014 ല്‍ കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ് മരിച്ച സൈനുല്‍ ആബിദിന്റെ വേര്‍പാടിന് ശേഷം ശേഷം കുടുംബത്തിന് നേരിടേണ്ടി വന്നത് മറ്റൊരു വന്‍ ദുരന്തമായിരുന്നു.
       
Buried | കണ്ണീര്‍ തോരാതെ വീട്; വിങ്ങിപ്പൊട്ടി ബന്ധുക്കൾ; വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കുറച്ച് സമയം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. വന്‍ ജനക്കൂട്ടമാണ് ഒപ്പം നടന്നുനീങ്ങിയത്. മയ്യിത്ത് നിസ്‌കരിക്കാന്‍ പള്ളിയുടെ അകവും പുറവും നിറഞ്ഞിരുന്നു. ഏഴ് മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൂവരെയും ഖബറടക്കി. ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും അടക്കമുള്ള പ്രമുഖരും വീട്ടിലും മസ്ജിദിലുമെത്തിയിരുന്നു.
                
Buried | കണ്ണീര്‍ തോരാതെ വീട്; വിങ്ങിപ്പൊട്ടി ബന്ധുക്കൾ; വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

ഗദകിലെ ദർഗയിലേക്ക് പുറപ്പെട്ട ആറംഗ സംഘം ചൊവ്വാഴ്​ച ഉച്ചക്ക്​ 1.30ഓടെ ഹുബ്ബള്ളി- ഹൻഗൽ പാതയിൽ മസക്കട്ടി ​ക്രോസിലാണ്​ അപകടത്തിൽ പെട്ടത്. നോർത്​ വെസ്​റ്റ്​ കർണാടക ആർടിസി ബസും കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ കൊച്ചുമകൻ മുഹമ്മദ് രാത്രി 9.40 മണിയോടെയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സിയാദ്, സജ്‌ന, മകൾ ആഇശ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദും ആഇശയും അതീവ ഗുരുതരാവസ്ഥയിലാണ്. കാലിന് പരുക്കേറ്റ സജ്‌ന അപകനില തരണം ചെയ്തിട്ടുണ്ട്.


ALSO READ:

Keywords:  Latest-News, Kerala, Kasaragod, Thalangara, Top-Headlines, Obituary, Accidental-Death, Accident, Video, Dead bodies of those who died in car accident buried.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL