KASARGODVARTHA IMPACT: വാര്‍ത്ത പുറത്തുവന്നു, പിന്നാലെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ കുതിച്ചെത്തി; നഗരഹൃദയത്തിലെ കുറ്റിയറ്റ വൈദ്യുതി തൂണ്‍ നന്നാക്കാന്‍ നടപടി, ഉച്ചയ്ക്ക് ശേഷം വൈദ്യുതി മുടങ്ങും
Jul 3, 2019, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2019) നഗര ഹൃദയത്തില്‍ കുറ്റിയറ്റ വൈദ്യുതി തൂണ്‍ ജനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നുവെന്ന കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നന്നാക്കാന്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ കുതിച്ചെത്തി. ഏതു സമയത്തും നിലംപതിക്കാറായ അവസ്ഥയിലായിരുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്പീഡ് വേ ഇന്നിന് മുന്‍വശത്തെ വൈദ്യുതി തൂണ്‍ നന്നാക്കാന്‍ കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ സുഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചു. ബുധനാഴ്ച രാവിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി തൂണ്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ കാരണത്താലാണ് ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ കാലതാമസം എടുത്തതെന്ന് സുഭിലാഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നാലുവരിപ്പാതയുടെ പ്രവര്‍ത്തി തുടങ്ങുമ്പോള്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ നാലുവരിപ്പാതയുടെ പ്രവര്‍ത്തി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതാണ് പോസ്റ്റ് മാറ്റാന്‍ കാലതാമസമെടുത്തത്. എന്നാല്‍ പോസ്റ്റ് ദ്രവിച്ച് ജനങ്ങളുടെ ജീവന് ഭീഷണിയായതായി വ്യക്തമായതോടെ പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുരുമ്പെടുത്തതു കൊണ്ട് തൊട്ടടുത്തുള്ള രണ്ട് പോസ്്റ്റുകള്‍ കൂടി മാറ്റി സ്ഥാപിക്കുമെന്നും ജനങ്ങളുടെ ആശങ്കയകറ്റുമെന്നും അദ്ദേഹം അറിയിച്ചു.
തൂണ്‍ മാറ്റുന്ന പ്രവര്‍ത്തി വൈകിട്ട് ആറു മണിവരെ തുടരും. ഉച്ചയ്ക്കു ശേഷം ലൈനില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൂണ്‍ തകര്‍ന്നുവീണാല്‍ വന്‍ ദുരന്തം തന്നെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കാസര്‍കോട് വാര്‍ത്ത ചൊവ്വാഴ്ച റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Electric post, Damaged Electric post changed by KSEB Officers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Electric post, Damaged Electric post changed by KSEB Officers
< !- START disable copy paste -->