നഗരസഭ അധികൃതര്‍ കണ്ണുതുറന്നില്ല; ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ രണ്ട് വര്‍ഷമായി പൊളിഞ്ഞുകിടന്ന ഓവുചാല്‍ സ്ലാബിട്ട് മൂടി, നഗരസഭക്കെതിരെ പ്രതിഷേധം ശക്തം
May 30, 2019, 21:02 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2019) നഗരസഭ അധികൃതര്‍ കണ്ണുതുറക്കാതിരുന്നതിനെ തുടര്‍ന്ന് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ രണ്ട് വര്‍ഷമായി പൊളിഞ്ഞുകിടന്ന ഓവുചാല്‍ സ്ലാബിട്ട് മൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് ഐക്യവേദി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ പൊളിഞ്ഞ സ്ലാബ് ശരിയാക്കിയത്. രണ്ട് വര്‍ഷത്തോളമായി ജനങ്ങള്‍ നിരന്തരം ഇത് പരിഹരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ട് വരികയായിരുന്നു.
നഗരസഭ ജീവനക്കാരനും നിരവധി സ്ത്രീകളുമടക്കം പൊളിഞ്ഞ ഓവുചാലില്‍ വീണ് പരിക്കേറ്റ സംഭവം ഉണ്ടായിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും ഇത് പരിഹരിക്കാനുള്ള നടപടിയൊന്നും ഉണ്ടായില്ല. കുറേ കാലമായി ഇവിടെ സ്ലാബിനു മുകളില്‍ അപായ സിഗ്നല്‍ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയായിരുന്നു നാട്ടുകാര്‍. ഒടുവില്‍ നാട്ടുകാര്‍ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരോട് അപകടാവസ്ഥയിലായ ഓവുചാല്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഷ്‌റഫ് മിഥുന്റെ നേതൃത്വത്തില്‍ ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി ഓവുചാലിലെ സ്ലാബ് നീക്കം ചെയ്ത് പുതിയ സ്ലാബിട്ടത്.
ഈ സംഭവത്തിനു ശേഷം നഗരസഭയെ കളയാക്കിക്കൊണ്ട് നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kasaragod-Municipality, Malik deenar, Damaged Drainage repaired by Deenar Aikyavedi volunteers
< !- START disable copy paste -->