city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food inspection | ഷവർമയ്ക്ക് അനാവശ്യ പരിവേഷം നൽകി ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാനുള്ള ശ്രമം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയാവരുതെന്ന് പാചകത്തൊഴിലാളികൾ

കാസർകോട്: (www.kasargodvartha.com) ഷവർമയ്ക്ക് അനാവശ്യ പരിവേഷം നൽകി ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാനുള്ള ശ്രമം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തി കൊണ്ടാവരുതെന്ന് കേരള സ്റ്റേറ്റ് കുകിംഗ് വർകേഴ്സ് ഫെഡറേഷൻ സംസ്ഥാന കമിറ്റി (കെ എസ് സി ഡബ്ള്യു എഫ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .
                          
Food inspection | ഷവർമയ്ക്ക് അനാവശ്യ പരിവേഷം നൽകി ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാനുള്ള ശ്രമം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയാവരുതെന്ന് പാചകത്തൊഴിലാളികൾ

ചെറുവത്തൂരിലെ ഒരു ഹോടെലിൽ നിന്ന് ഷവർമ കഴിച്ച ഒരു പെൺകുട്ടി മരിക്കുകയും നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്ത സംഭവം ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുറ്റക്കാർ തന്നെയാണ്, അവർക്കെതിരെയും കേസെടുക്കണം.



അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും ഒരു മാനദണ്ഡവും ഇല്ലാതെ ജോലിക്ക് നിർത്തുന്നതും വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നതും നിരവധിതവണ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടും ഉചിതമായ നടപടിയെടുക്കാത്തതുമാണ് മരണത്തിന് ഇടയാക്കിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് മാസപ്പടി വാങ്ങുന്ന വകുപ്പായി മാറിയിരിക്കുകയാണ്.

ഒരു ജീവൻ പൊലിഞ്ഞതിനുശേഷം ബോധോദയം വന്ന ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പും പൊലീസും കേരളത്തിലുടനീളം കാടടച്ച് വെടിവെച്ച് കൊണ്ടിരിക്കുകയാണ്. ഹോടെൽ മേഖലയെ തന്നെ തകർക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന നടപടിയിൽ നിന്ന് സർകാർ പിന്മാറണമെന്നും കെ എസ് സി ഡബ്ള്യു എഫ് ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സിദ്ദീഖ് എം എം കെ, ജനറൽ സെക്രടറി എം സി വേണു, അബ്ദുർ റഹ്‌മാൻ പൂനൂർ, റിയാസ് കോടാമ്പുഴ, റിയാസ് മുക്കം എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Food, Press Meet, Video, Health-Department, Worker, Cooking workers against inspection of Health Department.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia