city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് വാക്‌സിൻ അതാത് പഞ്ചായത്തിലുള്ളവർക്ക് മാത്രമെന്ന നിർദേശത്തിൽ ആശയക്കുഴപ്പം; ഓൺലൈനിൽ ഏത് കേന്ദ്രവും തെരഞ്ഞെടുക്കാൻ അവസരം; മീഞ്ചയിൽ പൊരിഞ്ഞ വാക്കേറ്റം

കാസർകോട്: (www.kasargodvartha.com 06.08.2021) ഓൺലൈൻ റെജിസ്‌ട്രേഷൻ നടത്തുന്നവർ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തെരെഞ്ഞെടുക്കാവൂവെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പഞ്ചായത്ത് തലങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും അനുവദിക്കുന്ന വാക്‌സിൻ ഡോസുകളുടെ പകുതി ഓൺലൈൻ റെജിസ്‌ട്രേഷൻ വഴിയും പകുതി സ്‌പോട് റെജിസ്‌ട്രേഷൻ വഴിയും നൽകുമെന്ന് ഡി എം ഒ (ആരോഗ്യം) അറിയിച്ചിരുന്നു.

 കോവിഡ് വാക്‌സിൻ അതാത് പഞ്ചായത്തിലുള്ളവർക്ക് മാത്രമെന്ന നിർദേശത്തിൽ ആശയക്കുഴപ്പം; ഓൺലൈനിൽ ഏത് കേന്ദ്രവും തെരഞ്ഞെടുക്കാൻ അവസരം; മീഞ്ചയിൽ പൊരിഞ്ഞ വാക്കേറ്റം

എന്നാൽ ഓൺലൈൻ റെജിസ്‌ട്രേഷൻ നടത്തുമ്പോൾ എല്ലാ പഞ്ചായത്ത് പരിധിയിലെയും വാക്‌സിൻ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കാൻ സാധിക്കുന്നുണ്ട്. ഈ ഓപ്ഷൻ നിശ്ചിത പഞ്ചായത്തിലുള്ളവർക്ക് മാത്രമായി ക്രമീകരിച്ചിട്ടില്ല. ഇതുമൂലം ഒരു പഞ്ചായത്തിലുള്ളവർ മറ്റുപഞ്ചായത്തിലുള്ള കേന്ദ്രങ്ങൾ സൗകര്യം അനുസരിച്ച് തെരഞ്ഞെടുക്കുന്നു. ഇതനുസരിച്ച് സ്ലോട് ലഭിക്കുന്നവർ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തുമ്പോഴാണ് അതാത് പഞ്ചായത്തിലുള്ളവർക്ക് മാത്രമാണ് വാക്സിനേഷനെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഇത് ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിക്കാൻ എത്തിയവരും തമ്മിൽ സംഘർഷത്തിലേക്ക് വരെ എത്തിക്കുന്നു. മീഞ്ച പഞ്ചായത്തിൽ ഇങ്ങനെ എത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ വെള്ളിയാഴ്ച രാവിലെ വാക്കുതർക്കങ്ങളുണ്ടായി. ബേക്കലിൽ നിന്നടക്കം ആളുകൾ ഓൺലൈനിൽ ബുക് ചെയ്‌ത്‌ കർണാടക അതിർത്തി പഞ്ചായത്തായ മീഞ്ചയിൽ എത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് ബോർഡ് യോഗം അടിയന്തരമായി വിളിച്ചുകൂട്ടി വാക്സിനെടുക്കാൻ എത്തിയ മുഴുവൻ ആളുകൾക്കും വെള്ളിയാഴ്ച മാത്രം വാക്‌സിൻ നൽകാൻ തീരുമാനിക്കുക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്‌തു.

എന്നാൽ ശനിയാഴ്ച മുതൽ മീഞ്ച പഞ്ചായത്തിലുള്ളവർക്ക് മാത്രമേ വാക്‌സിൻ നൽകൂവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയറാം കാസർകോട് വാർത്തയോട് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഈ നിർദേശത്തിൽ പല പഞ്ചായത്തുകളും ആശയക്കുഴപ്പത്തിലാണെന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലയിടത്തും സംഘർഷമുണ്ടായേക്കാവുന്ന അവസ്ഥയാണ്. ഉത്തരവാദിത്തപ്പെട്ടവർ താഴെത്തട്ടിലുള്ള പ്രയാസങ്ങൾ കണ്ടുമനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇത്തരത്തിൽ വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണമെന്ന് കോവിഡ് വാക്സിനേഷൻ ജില്ലാ നോഡൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. മുരളീധര നെല്ലൂരായ കാസർകോട് വാർത്തയോട് പറഞ്ഞു. മറ്റുപഞ്ചായത്തിൽ കേന്ദ്രം തെരെഞ്ഞെടുക്കുന്നവർക്ക് വാക്‌സിൻ നൽകില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇത്തരത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും ആശയക്കുഴപ്പം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. കോവിഡ് വാക്‌സിൻ അതാത് പഞ്ചായത്തിലുള്ളവർക്ക് മാത്രമാണെങ്കിൽ സ്ലോട് തെരഞ്ഞെടുക്കുമ്പോൾ അങ്ങനെയൊരു നിർദേശം അറിയിച്ച് വാക്സിനേഷൻ സൈറ്റിൽ വിവരം നൽകിയാൽ അത്രയെങ്കിലും ആളുകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.


Keywords:  Kerala, Kasaragod, news, COVID-19, Vaccinations, Panchayath, online-registration, Confusion in Panchayats for COVID vaccine.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia