city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ragging | പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപിൽ തടഞ്ഞുനിർത്തി സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയതായി പരാതി; 'വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു'; പൊലീസ് അന്വേഷിക്കുന്നു

കുമ്പള: (www.kasargodvartha.com) പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപിൽ തടഞ്ഞുനിർത്തി സീനിയർ വിദ്യാർഥികൾ റാഗിംഗ് ചെയ്തതായി പരാതി. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രരിപ്പിക്കുകയും ചെയ്തു. അംഗടിമുഗർ ഗവ. ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് റാഗിങ്ങിന് വിധേയനാക്കിയത്.
  
Ragging | പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപിൽ തടഞ്ഞുനിർത്തി സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയതായി പരാതി; 'വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു'; പൊലീസ് അന്വേഷിക്കുന്നു

വിദ്യാർഥിയുടെ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനായി ബസ് സ്റ്റോപിൽ നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടമായെത്തി തടഞ്ഞുവെച്ച് റാഗ് ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
  
Ragging | പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപിൽ തടഞ്ഞുനിർത്തി സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയതായി പരാതി; 'വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു'; പൊലീസ് അന്വേഷിക്കുന്നു

റാഗിംഗിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇവർ തന്നെ പുറത്തുവിടുകയായിരുന്നുവെന്നാണ് അറിയുന്നത്. സാങ്കൽപികമായി മോടോർ സൈകിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കുട്ടി വിസമ്മതിച്ചതോടെ കോളറിന് കുത്തി പിടിച്ച് മുഖത്തടിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

റാഗിംഗിനിരയായ വിദ്യാർഥിയെയും സീനിയർ വിദ്യാർഥികളെയും പൊലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും വിദ്യാർഥികൾക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഉപ്പളയിലെയും മഞ്ചേശ്വരത്തെയും സ്‌കൂളുകളിൽ നടന്ന റാഗിംഗും വിവാദമായിരുന്നു.

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Video, Social-Media, Student, Crime, Case, Investigation, School, Assault, Police, Manjeshwaram, Controversy, Complaint that senior students ragged plus one student. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia