city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | ചുരിക നാടൻ കലാ ട്രൂപിൻ്റെ ദൃശ്യവിസ്മയം മോഷ്ടിക്കുന്നതായി പരാതി; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രോഗ്രാം മാനജർ

പിലിക്കോട്: (www.kasargodvartha.com) കേരളത്തിനകത്തും പുറത്തും ഫോക് മെഗാ ഷോ കനലാട്ടം അവതരിപ്പിച്ച് വരുന്ന ചുരികയുടെ ചില ദ്യശ്യവിസ്മയങ്ങൾ മോഷ്ടിച്ചതായി പരാതി ഉയർന്നു. ചുരികയുടെ കലാകാരൻമാർ നിർമിച്ച് വേദിയിൽ അവതരിപ്പിക്കുന്ന വിഷ്വലുകൾ ഒരു സമിതി അതേപടി അനുകരിച്ച് പല വേദികളിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

Complaint | ചുരിക നാടൻ കലാ ട്രൂപിൻ്റെ ദൃശ്യവിസ്മയം മോഷ്ടിക്കുന്നതായി പരാതി; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രോഗ്രാം മാനജർ

നേരത്തേ തന്നെ ചുരികയുടെ കലാകാരന്മാർ രൂപപ്പെടുത്തിയ രുദ്ര കാളി എന്ന ദൃശ്യ വിസ്മയം ഇതേ സമിതി കട്ടെടുത്ത് വേദികളിൽ അവതരിപ്പിക്കുന്നുണ്ടെന്ന് ചുരിക നാടൻ കലാ നാട്ടറിവ് പഠന കേന്ദ്രം പ്രോഗ്രം കോ-ഓഡിനേറ്ററും മാനജറുമായ രവീന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു. വിഷ്വൽ കോപി അടിച്ച സമിതി വാട്സ് ആപ് ഗ്രൂപുകളിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ ചുരികയുടെ വിഷ്വലുകളുടെ ഫോടോകൾ അവരുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും കൂടാതെ അവരുടെ വിഷ്വലെന്ന പേരിൽ ചുരികയുടെ കലാകാരൻമാർ അവതരിപ്പിച്ച ഒരു ദൃശ്യ വിസ്മയം യൂട്യൂബിൽ ചുരികയുടെ പേരു വരുന്ന ഭാഗം ഒഴിവാക്കി പ്രചരിപ്പിക്കുന്നതായും ഇവർ പറയുന്നു.

Complaint | ചുരിക നാടൻ കലാ ട്രൂപിൻ്റെ ദൃശ്യവിസ്മയം മോഷ്ടിക്കുന്നതായി പരാതി; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രോഗ്രാം മാനജർ

വളരെയേറെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമായാണ് ചുരികയുടെ കലാകാരൻമാർ ദൃശ്യവിസ്മയം ഒരുക്കുന്നത്, അത് സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ അതിന്റെ വീഡിയോ പകർത്തി എടുത്ത് സ്വന്തമെന്ന് പ്രചരിപ്പിച്ച് അവതരിപ്പിക്കുന്നത് നല്ല പ്രവണതയല്ലെന്നും രവീന്ദ്രൻ പറഞ്ഞു. നാടൻ കലാ രംഗത്ത് പുതിയ കണ്ടെത്തലുകൾ നടത്തുകയും മൺമറഞ്ഞ് പോകുന്ന കലാരൂപങ്ങളെ വീണ്ടെടുക്കുവാൻ ശ്രമിക്കുകയും ചെയ്യാതെ മറ്റുള്ളവർ കഷ്ടപ്പെട്ട് രൂപപ്പെടുത്തി വേദിയിൽ അവതരിപ്പിക്കുന്ന മനോഹരമായ ദൃശ്യ വിസ്മയങ്ങൾ അതിന്റെ തനിമയും താളവും മനോഹാരിതയും നഷ്ടപ്പെടുത്തി അവതരിപ്പിക്കരുതെന്ന അഭ്യർഥനയാണ് തങ്ങൾക്ക് നടത്താനുള്ളതെന്ന് ചുരികയുടെ കലാകാരൻമാരും പ്രതികരിച്ചു.



മറ്റുള്ളവർ കഷ്ടപ്പെട്ടുണ്ടാക്കിയ ദൃശ്യവിസ്മയങ്ങൾ കട്ടെടുത്ത് സ്വന്തമെന്ന് പറഞ്ഞ് വേദിയിൽ അവതരിപ്പിക്കുന്നത് കലാകാരമാർക്ക് തന്നെ അപമാനമാണെന്ന് ചുരിക പ്രവർത്തകർ പറഞ്ഞു. തൽകാലം ദൃശ്യങ്ങൾ കോപി അടിച്ച സമിതിയുടെ പേര് തങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ആവശ്യമെങ്കിൽ പരസ്യമാക്കുമെന്നും നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ചുരിക മാനജർ കൂട്ടിച്ചേർത്തു.

Keywords: Pilicode, Kasaragod, Kerala, News, Complaint, Allegation, Video, Show, Programme, Top-Headlines, Complaint that performance of folk art group copied.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia