കലക്ടറെത്തി; പിന്നാലെ ഡി എം ഒയും, ജനറല്‍ ആശുപത്രിയില്‍ മാലിന്യ ടാങ്ക് പൊട്ടിയുള്ള പ്രശ്‌നം താത്കാലികമായി പരിഹരിച്ചു, സ്ഥിരം സംവിധാനം ഉടന്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍
Jan 21, 2019, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2019) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാലിന്യ ടാങ്ക് പൊട്ടി പുറത്തേക്ക് മലിനജലം ഒഴുകി ആശുപത്രി പരിസരം ദുര്‍ഗന്ധപൂരിതമായതിന് താത്കാലിക പരിഹാരം. സ്ഥിരം സംവിധാനം ഉടന്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കലക്ടര്‍ ജനറല്‍ ആശുപത്രി സന്ദർശിച്ചിരുന്നു. കലക്ടര്‍ എത്തുമ്പോള്‍ രാത്രിയായതിനാല്‍ മാലിന്യ ടാങ്ക് പൊട്ടിയ ഭാഗത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതേ കുറിച്ച് അന്വേഷിച്ച് പരിഹാരം കണ്ടെത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഡി എം ഒ ഡോ. ദിനേഷ് തിങ്കളാഴ്ച രാവിലെ തന്നെ ജനറല്‍ ആശുപത്രിയിലെത്തി പ്രശ്‌നം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
താത്കാലികമായി ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ബ്ലീച്ചിംഗ് നടത്തി മാലിന്യ ജലം മറ്റൊരു കുഴിയിലേക്ക് ഒഴുക്കിവിട്ടു. സ്ഥിരം സംവിധാനമായി വലിയ മാലിന്യ ടാങ്ക് ഉടന്‍ നിര്‍മിക്കുമെന്ന് ഡി എം ഒ അറിയിച്ചു. ഇപ്പോള്‍ നിറഞ്ഞുകവിഞ്ഞ മാലിന്യ ടാങ്കില്‍ നിന്നും മാലിന്യം പുറന്തള്ളാന്‍ 10,000 രൂപയെങ്കിലും ചിലവു വരും. ഇത് ശാശ്വതമല്ല. ഇതിന് പകരമായാണ് വലിയ ടാങ്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുഴുക്കളും മാലിന്യവും കെട്ടിക്കിടന്ന് ആശുപത്രി പരിസരം മലീമസമായിരുന്നു. കാണുന്നവര്‍ക്കു പോലും അറപ്പുളവാക്കുന്ന രീതിയിലായിരുന്നു ഇവിടുത്തെ കാഴ്ചകള്‍. മാലിന്യം കെട്ടിക്കിടന്ന സ്ഥലത്ത് തന്നെയാണ് ബ്ല്ഡ ബാങ്കും ലാബും പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് ഡി എം ഒ അറിയിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആശുപത്രിയിലുണ്ടായ അതീവ ഗുരുതരമായ സാഹചര്യം പുറംലോകം അറിയിച്ച കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ട് അഭിനന്ദനാര്‍ഹമാണെന്നും ഡി എം ഒ ദിനേശ് പറഞ്ഞു. അതേസമയം ജനറല്‍ ആശുപത്രിയിലെ കെമിക്കല്‍ ഉള്‍പെടെയുള്ള മാലിന്യം ടാങ്കില്‍ നിന്നും സമീപത്തെ പറമ്പിലേക്ക് ഒഴുക്കിവിടുന്ന അതീവ ഗുരുതരമായ സാഹചര്യവും ഇപ്പോഴുണ്ടായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Collector visit General Hospital; waste complaint solved, Kasaragod, General-hospital, News, District Collector, Waste water.