city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | കോ ഓപ് ഹാർഡ് വെയർ മാര്‍ച് 25ന് നായ്മാര്‍മൂലയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലംബിങ്, വയറിംഗ്, ഇലക്ട്രികല്‍ സാമഗ്രികളുടെ ന്യായ വില വിപണന കേന്ദ്രം 'കോ ഓപ് ഹാർഡ് വെയര്‍' മാര്‍ച് 25ന് വൈകുന്നേരം മൂന്നിന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നായ്മാര്‍മൂലയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ വില്‍പന ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു നിര്‍വഹിക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
           
Inauguration | കോ ഓപ് ഹാർഡ് വെയർ മാര്‍ച് 25ന് നായ്മാര്‍മൂലയില്‍ പ്രവര്‍ത്തനം ആരംഭിക്കും

സര്‍കാരിന്റെ ഒരു കോടി രൂപ സാമ്പത്തിക സഹായവും സംഘത്തിന്റെ ഒരു കോടി തനതു തുകയും ചേര്‍ന്ന് രണ്ടു കോടി രൂപയാണ് വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമൂലധനം. ഇലക്ട്രികല്‍, പ്ലമ്പിങ്, വയറിംഗ് എന്നീ സാമഗ്രികളാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. തുടര്‍ന്ന് പെയിന്റിംഗ്, സിമെന്റ്, കമ്പി തുടങ്ങിയ എല്ലാ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളും ഷോറൂമില്‍ ലഭ്യമാക്കും. 10 - 40 ശതമാനം വരെ വിലക്കുറവില്‍ സാധനസാമഗ്രികള്‍ ലഭിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, മുന്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ ലസിത, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ രമ, പ്ലാനിംഗ് അസി. രജിസ്ട്രാര്‍ വി ചന്ദ്രന്‍, സഹകരണസംഘം അസി.രജിസ്ട്രാര്‍ (ജെനറല്‍) എ രവീന്ദ്ര, കാംപ്കോസ് വൈസ് പ്രസിഡണ്ട് കെ എ മുഹമ്മദ് ഹനീഫ്, ചെങ്കള ഗ്രാമപഞ്ചായത് അംഗം ഫൈസാ നൗശാദ്, സഹകരണസംഘം ഇന്‍സ്പെക്ടര്‍ പി ബാബുരാജ്, സംഘം ഓഡിറ്റര്‍ പ്രദീപ് ജി പിള്ള, കെ ഭാനുപ്രകാശ്, ടി പ്രകാശന്‍, ശരത് പി വി, സുധാകരന്‍ എ എന്നിവര്‍ സംബന്ധിക്കും.
          
Inauguration | കോ ഓപ് ഹാർഡ് വെയർ മാര്‍ച് 25ന് നായ്മാര്‍മൂലയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണസംഘം നേരത്തെ നീതി മെഡികല്‍ സ്റ്റോറുകള്‍, നീതി മെഡികല്‍ ലാബ് എന്നിവ തുറന്നിട്ടുണ്ട്. കാസര്‍കോട് ചന്ദ്രഗിരി റോഡിലെ പുലിക്കുന്നില്‍ ഹെഡ് ഓഫീസോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഒമ്പത് ബ്രാഞ്ചുകള്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂകുകളുടെ വിവിധ ഭാഗങ്ങളില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ വി രമേശന്‍, വൈസ് പ്രസിഡണ്ട് കെ രാഘവന്‍ മാസ്റ്റര്‍, സെക്രടറി രാഘവന്‍ ബെള്ളിപ്പാടി, ഡയറക്ടര്‍ കെ വിനോദ് എന്നിവര്‍ പങ്കെടുത്തു.



Keywords: News, Kerala, Kasaragod, Press Meet, Top-Headlines, Video, Inauguration, Co-op Hardware will start operations on March 25 at Naimarmula.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia