ബുള്ളറ്റ് റെയ്‌സ് ചെയ്ത് യുവാക്കളെത്തി; ഒരാളെ തല്ലിയെന്നാരോപിച്ച് ഇരുചേരികളിലായി, സംഘര്‍ഷാവസ്ഥ, പോലീസെത്തി വിരട്ടിയോടിച്ചു, ഒരാള്‍ കസ്റ്റഡിയില്‍
Sep 11, 2019, 19:41 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 11.09.2019) ബുള്ളറ്റ് റെയ്‌സ് ചെയ്ത് യുവാക്കളെത്തുകയും ഒരാളെ തല്ലിയെന്നാരോപിച്ച് ഇരുചേരികളിലാവുകയും ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് സ്ഥലത്തെത്തി യുവാക്കളെ വിരട്ടിയോടിച്ചു. നെല്ലിക്കുന്ന് ജംഗ്ഷനില്‍ ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. രാവിലെ മുതല്‍ ചിലര്‍ ഈ വഴി ബുള്ളറ്റിലൂടെ റെയ്‌സ് ചെയ്ത് പോവുന്നതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യയോടെ ബുള്ളറ്റ് തടഞ്ഞുവെക്കുകയും ഒരാളെ തല്ലുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് വിവരം.
ഇരുചേരികളിലായി യുവാക്കള്‍ ചേരിതിരിഞ്ഞതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് കല്ലേറുമുണ്ടായതോടെ പോലീസ് ലാത്തിവീശി എല്ലാവരേയും വിരട്ടിയോടിക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബുള്ളറ്റ് സഹിതം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Nellikunnu, Police, Clash, Clash between Youths in Nellikkunnu
< !- START disable copy paste -->