കാസര്‍കോട്ട് വീണ്ടും ചിട്ടിതട്ടിപ്പ്; 300 ഓളം പേരില്‍ നിന്നും 8 കോടിയോളം രൂപ തട്ടി, നാലംഗ സംഘം മുങ്ങി, നിയമനടപടിക്കൊരുങ്ങി ഇടപാടുകാര്‍
Jun 27, 2019, 18:40 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2019) കാസര്‍കോട്ട് വീണ്ടും ചിട്ടിതട്ടിപ്പ്. 300 ഓളം പേരില്‍ നിന്നും എട്ടു കോടിയോളം രൂപ തട്ടിയ നാലംഗ സംഘം മുങ്ങി. തട്ടിപ്പിനിരയായവര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. കാസര്‍കോട് ബാങ്ക് റോഡിലെ എസ് എം എസ് ബിള്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചന്ദ്രഗിരി ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപന ഉടമകളാണ് നിരവധി പേരില്‍ നിന്നും പണം തട്ടി മുങ്ങിയിരിക്കുന്നത്. പെരുമ്പള കുഞ്ഞടുക്കത്തെ രജിത്ത് കുമാര്‍, മേൽപറമ്പ് പള്ളിപ്പുറത്തെ ദീപേഷ്, പരവനടുക്കത്തെ ഉണ്ണി കുളങ്ങര, ബേക്കല്‍ പാലക്കുന്നിലെ നികേഷ് എന്നിവരാണ് ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയതായി പരാതിയുയര്‍ന്നിരിക്കുന്നത്.
മാസത്തവണകളായി ചിട്ടി അടച്ചവരും ഇതിനു പുറമെ ഇവരുടെ വാക്ക് വിശ്വസിച്ച് പല തരത്തിലുള്ള നിക്ഷേപം നടത്തിയവരുമാണ് വഞ്ചിതരായിരിക്കുന്നത്. നിക്ഷേപത്തിന് സെക്യൂരിറ്റിയായി എഗ്രിമെന്റും ബാങ്ക് ചെക്ക് ലീഫുകളും വാങ്ങിയിരുന്നതായി ഇടപാടുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പലരുടെയും കൈയ്യില്‍ നിന്നും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി രജിത്ത് കുമാര്‍ എന്നയാള്‍ ഉടമസ്ഥരറിയാതെ അത് വില്‍ക്കുകയും ചെയ്തതായി ഇവര്‍ ആരോപിച്ചു. ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ 300 ഓളം പേര്‍ വഞ്ചിതരായിട്ടുണ്ടെന്നാണ് ആരോപണം. ചിട്ടി കാലാവധി കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞിട്ടും വാങ്ങിയ പണം തിരികെ ചോദിച്ച് ഇവരുടെ ഓഫീസുകളിലും വീടുകളിലും ചെന്നപ്പോഴാണ് ഇവര്‍ നാടുവിട്ടതായി ബോധ്യപ്പെട്ടതെന്ന് വഞ്ചിതരായവര്‍ പറയുന്നു.
പ്രതികളും അവരുടെ വീട്ടുകാരും കരുതിക്കൂട്ടിയും തെറ്റിദ്ധരിപ്പിച്ചും വഞ്ചിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇവരുടെ പാര്‍ട്ണര്‍മാരുടെയെല്ലാം മൊബൈല്‍ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും വഞ്ചിതരായവര്‍ പറയുന്നു. ഇതുസംബന്ധിച്ച് പോലീസിലും പരാതി നല്‍കിയതായി ഇടപാടുകാര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ വി കൃഷ്ണന്‍ കൊളത്തൂര്‍, മോഹനന്‍ പുള്ളത്തൊട്ടി, പി രാമചന്ദ്രന്‍ ചട്ടഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു. കൃഷ്ണന്റെ 10 ലക്ഷം രൂപയും, മോഹനന്റെ 5.4 ലക്ഷം രൂപയും, രാമചന്ദ്രന്റെ 5 ലക്ഷം രൂപയും, ഉണ്ണികൃഷ്ണന്റെ 2.5 ലക്ഷം രൂപയുമാണ് നഷ്ടമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheating, Press Club, Press meet, Chit cheating again in Kasaragod; 8 crore looted from 300
< !- START disable copy paste -->