വീടിൻ്റെ മതിലിനോട് ചേർന്ന് കോഴിക്കട; ദുർഗന്ധം കാരണം താമസിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്
Feb 2, 2021, 17:55 IST
കാസർകോട്: (www.kasargodvartha.com 02.02.2021) വീടിൻ്റെ മതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിന്നുള്ള ദുർഗന്ധം മൂലം താമസിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. അണങ്കൂർ ടി വി സ്റ്റേഷൻ റോഡിലെ റംസീന മുഹമ്മദ് ആണ് കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും മറ്റും പരാതി നൽകിയത്.
വീടിനോട് ചേർന്നുള്ള കോഴിക്കട കാരണം തനിക്കും കുടുംബത്തിനും ജീവിതം ദുരിതപൂർണമായി മാറിയെന്നാണ് പരാതി. 45 വർഷത്തോളമായി ഇവിടെ താമസിച്ചുവരികയാണ്. ആദ്യം ഉപ്പയും ഉമ്മയും അടങ്ങുന്ന കുടുംബ വീടാണ് ഉണ്ടായിരുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം നിലവിലെ പഴയവീട് പൊളിച്ച് പുതിയ വീട് പണിതാണ് തങ്ങൾ ഇവിടെ താമസിച്ച് വരുന്നതെന്ന് പരാതിയിൽ പറയുന്നു.
ഒരു വർഷം മുമ്പ് ഇവർ കുടുംബസമേതം ഗൾഫിൽ ആയിരുന്നു, ഈ സമയത്താണ് വീടിന് തൊട്ടടുത്ത കെട്ടിടത്തിൽ കോഴിക്കട ആരംഭിച്ചത്. നിരവധി വീട്ടുകാർ കുടുംബസമേതം താമസിക്കുന്ന ഈ പ്രദേശത്ത് ഇത്തരം കോഴിക്കട കാരണം വളരെ പ്രയാസം നേരിടുകയാണ്.
യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോഴിക്കട പ്രവർത്തിച്ച് വരുന്നത്. തൊട്ടടുത്ത വീട്ടുകാരോട് പോലും സമ്മതപത്രം വാങ്ങാതെയാണ് കോഴിക്കട തുടങ്ങിയത്. കോഴി ഇവിടെ തന്നെ അറുത്ത് കൊടുക്കുന്നത് കാരണവും രാത്രി കാലങ്ങളിൽ കോഴിക്ക് വേണ്ടി ഫാൻ പ്രവർത്തിക്കുന്നത് കാരണവും തൊട്ടടുത്ത് താമസിക്കുന്ന തങ്ങളടക്കമുള്ള വീട്ടുകാർ ഈ മാലിന്യങ്ങളുടെ ദുർഗന്ധവും പൊടിയും കാരണം വളരെ അധികം പ്രയാസം നേരിടുകയാണെന്നും മഴക്കാലത്ത് പല രോഗങ്ങൾ പിടിപെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
രാത്രിയിൽ കോഴിയുടെ കരച്ചിലും ദുർഗന്ധവും കാരണം വീട്ടിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വീടിനു മീറ്റർ വ്യത്യാസത്തിൽ മാത്രമാണ് ഇറച്ചിക്കോഴി കട സ്ഥിതി ചെയ്യുന്നത്. ജനവാസസ്ഥലത്ത് നിശ്ചിത ദൂര പരിധിയിൽ മാത്രം കോഴി ഇറച്ചിക്കട നടത്താൻ അനുവാദമുള്ളൂ എന്ന നിയമം നിലനിൽക്കെ വീടിന്റെ ചുമരിനോട് ചേർന്ന കെട്ടിടത്തിൽ ഇറച്ചി കോഴിക്കട നടത്താൻ കാസർകോട് നഗരസഭ അനുവാദം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കണമെന്നും കോഴിക്കടയിലെ മാലിന്യങ്ങൾ ഒഴുകുന്നത് തങ്ങളുടെ വീട്ടു പറമ്പിലേക്കാണെന്നും ഇത് കാരണം ഈച്ചയും കൊതുകും ദുർഗന്ധവും മൂലം ഭക്ഷണം പോലും നേരാവണ്ണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പരാതിയിൽ പറയുന്നു.
ഇതേ കുറിച്ച് കോഴിക്കട നടത്തിപ്പ്കാരനോടും കെട്ടിട ഉടമയോടും പല തവണ പരാതി പറഞ്ഞങ്കിലും അവരത് ചെവികൊണ്ടില്ലെന്നും എത്രയും പെട്ടന്ന് കോഴിക്കട ഇവിടെ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
< !- START disable copy paste -->

Keywords: Kerala, News, Chicken, Shop, House, Complaint, Woman, Kasaragod-Municipality, Top-Headlines, Video, Chicken shop next to the wall of the house; The housewife complained.