city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവന്‍ നാട്ടില്‍ സുബൈര്‍, ഗ്രൂപ്പില്‍ ആഇശ; സ്ത്രീകളുടെ ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയ വിരുതന്‍ ഗര്‍ഭിണികള്‍ക്ക് ക്ലാസെടുക്കും, പലരോടും അശ്ലീലം സംസാരിക്കും, രഹസ്യ ചിത്രങ്ങളും ആവശ്യപ്പെടും

കാസര്‍കോട്: (www.kasargodvartha.com 13.09.2017) ആഇശയെന്ന പേരില്‍ സ്ത്രീകളുടെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറിയ വിരുതനെ പോലീസ് പിടികൂടി. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്ക ചെറൂണിയിലെ
സുബൈറിനെ (26) പോലീസ് പൊക്കിയത്. ഇശല്‍ നിലാവ്, കിനാവ് തുടങ്ങി സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പുകളിലാണ് സുബൈര്‍ ആഇശയെന്ന വ്യാജേന നുഴഞ്ഞുകയറിയത്.

ഇരുഗ്രൂപ്പുകളിലുമായി 200 ലധികം സ്ത്രീകളാണ് ഉള്ളത്. ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം സ്വദേശിനിയാണ്. ഗ്രൂപ്പിലെ ഒരു സ്ത്രീയോട് ആഇശയെന്ന വ്യാജേന സുബൈര്‍ രഹസ്യകാര്യങ്ങള്‍ സംസാരിച്ചതോടെ സ്ത്രീക്ക് സംശയമുണ്ടാവുകയും ഇവര്‍ ഭര്‍ത്താവിനോട് സംശയം അറിയിക്കുകയുമായിരുന്നു. ഇതിനു ശേഷം യുവതിയുടെ ഭര്‍ത്താവ് യുവതിയെന്ന വ്യാജേന സുബൈറുമായി ചാറ്റ് ചെയ്യുകയും ആഇശ പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങോത്തിനെ പരാതി അറിയിക്കുകയുമായിരുന്നു.

ബദിയടുക്കയിലെ ഒരു മൊബൈല്‍ വ്യാപാരിയുടെ ഭാര്യയോടാണ് സുബൈര്‍ അശ്ലീലമായി സംസാരിച്ചത്. പോലീസ് അന്വേഷണത്തിനൊടുവില്‍ സുബൈര്‍ പിടിയിലാവുകയും അഡ്മിന്‍ ഉള്‍പെടെയുള്ളവരെ വിവരമറിയിച്ചെങ്കിലും അവരൊന്നും സിഐ ആണെന്ന് പറഞ്ഞിട്ടും കാര്യങ്ങള്‍ വിശ്വസിക്കാതിരുന്നതോടെ സിഐ സുബൈറുമൊന്നിച്ചുള്ള വീഡിയോ അയച്ചുകൊടുത്തതോടെയാണ് പലര്‍ക്കും ചതി മനസിലായത്.

പലരോടും നഗ്നചിത്രങ്ങള്‍ അയക്കാന്‍ സുബൈര്‍ ആവശ്യപ്പെട്ടതായും ഇതിനു ശേഷം ചില ഗ്രൂപ്പ് അംഗങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീ താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭകാലത്ത് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ ക്ലാസാണ് സുബൈര്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദ്യാര്‍ത്ഥിനികളുമടങ്ങുന്ന ഗ്രൂപ്പില്‍ സുബൈര്‍ വിലസുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥിരമായി ഗ്രൂപ്പില്‍ സജീവമാകാറുള്ള ആഇശ സിനിമാ രംഗത്തുള്ള ഒരു യുവതിയുടെ ചിത്രമാണ് വാട്‌സ്ആപ്പില്‍ ഡിപിയായി നല്‍കിയത്. ആര്‍ക്കും സംശയമില്ലാത്ത സുബൈറിന് യുവതിയുടെ ഭര്‍ത്താവ് പോലീസുമായി ചേര്‍ന്ന് തന്ത്രപരമായി കുടുക്കിയതിനു പിന്നാലെ യുവാവിന്റെ ചില സുഹൃത്തുക്കളും മറ്റു ചില ഗ്രൂപ്പുകളില്‍ സ്ത്രീകളെന്ന വ്യാജേന രംഗത്തുള്ളതായി പോലീസിന് വ്യക്തമായിട്ടുണ്ട്.

ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സുബൈറിനെതിരെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനും കബളിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തതിനു ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ജാമ്യം നല്‍കി താക്കീത് ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു. സിഐ യുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

ഇവന്‍ നാട്ടില്‍ സുബൈര്‍, ഗ്രൂപ്പില്‍ ആഇശ; സ്ത്രീകളുടെ ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയ വിരുതന്‍ ഗര്‍ഭിണികള്‍ക്ക് ക്ലാസെടുക്കും, പലരോടും അശ്ലീലം സംസാരിക്കും, രഹസ്യ ചിത്രങ്ങളും ആവശ്യപ്പെടും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Video, Police, Vidya Nagar, Held, Chat with girls in WhatsApp group; youth held

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia