city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ ബസുകൾ ഡിജിറ്റലാവുന്നു; യാത്രയ്ക്ക് ഇനി 'ചലോ കാർഡ്'

കാസർകോട്: (www.kasargodvartha.com 02.03.2022) ബസുകളിലെ യാത്രയ്ക്ക് പ്രീപെയ്ഡ് സംവിധാനമായ ചലോ കാര്‍ഡ് കാസർകോട്ട് പുറത്തിറക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗികമായി വ്യാഴാഴ്ച ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍ പുറത്തിറക്കും. തുടക്കത്തില്‍ 100 ബസുകളില്‍ ചലോ കാര്‍ഡ് അവതരിപ്പിക്കും. വരും മാസങ്ങളില്‍ കൂടുതല്‍ ബസുകളിലേക്കു കൂടി ഈ സൗകര്യം വിപുലീകരിക്കും.
                                        
കാസർകോട്ടെ ബസുകൾ ഡിജിറ്റലാവുന്നു; യാത്രയ്ക്ക് ഇനി 'ചലോ കാർഡ്'

ബസുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനും സംസ്ഥാന ഗതാഗത വകുപ്പുമായും ബസ് ഓപറേറ്റര്‍മാരുമായും ചലോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 2021 ഡിസംബറില്‍ കാസർകോട് ആരംഭിച്ച ചലോ സാങ്കേതികവിദ്യ ജില്ലയിലുടനീളം 95 ബസുകളില്‍ വിജയകരമായി നടപ്പാക്കി. നഗരത്തില്‍ സമ്പര്‍ക്കരഹിതമായ യാത്രാനുഭവം നല്‍കുന്നതിനായാണ് ഇപ്പോള്‍ ചലോ ട്രാവല്‍ കാര്‍ഡ് അവതരിപ്പിക്കുന്നത്.

ബസ് യാത്രക്കാര്‍ക്ക് അവരുടെ ബസ് ടികറ്റിന്റെ പണമടയ്ക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ടാപ് ടു പേ കാര്‍ഡാണ് ചലോ. റീചാര്‍ജ് ചെയ്ത് ഒരു വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാര്‍ഡ് ഉപയോഗിക്കാം. വിദ്യാർഥികള്‍ ഉള്‍പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ദിവസവും ടികറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പാസ് സഹായിക്കും. കൻഡക്ടറുടെ മെഷീനില്‍ കാര്‍ഡ് ടാപ് ചെയ്യുക മാത്രമാണ് ഒരു ഉപയോക്താവ് ചെയ്യേണ്ടത്.



യാത്രക്കാര്‍ക്ക് ചില്ലറ കൈയിലില്ല എന്നതിനെക്കുറിച്ച് വിഷമിക്കാതെ അവരുടെ ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദമായി പണമടക്കാം. ബസ് യാത്രക്കാര്‍ക്ക് ചലോ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ 10 ശതമാനം കിഴിവും ലഭിക്കും. ചലോ കാര്‍ഡ് സ്വീകരിക്കുന്ന ബസുകള്‍ തിരിച്ചറിയാന്‍ യാത്രക്കാര്‍ ചലോ കാര്‍ഡ് സ്റ്റികര്‍ പതിച്ച ബസുകള്‍ നോക്കേണ്ടതുണ്ട്. സിറ്റി ബസുകളിലെ കൻഡക്ടര്‍മാര്‍ വഴി ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്യാം. വാങ്ങുന്ന സമയത്ത് 30 രൂപ ഒറ്റത്തവണ ഫീസ് ബാധകമാണ്. 10 രൂപ മുതല്‍ 3,000 രൂപ വരെ എത്ര രൂപയ്ക്ക് വേണമെങ്കിലും റീചാര്‍ജ് ചെയ്യാമെന്നും ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഗിരീഷ് കെ, ചലോ അധികൃതരായ വിജയ് മേനോന്‍, മനു നായര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Conference, Video, Busstand, Bus, Travlling, People, Passenger, Chalo Card, Chalo Card, a prepaid system for bus travel, will be launch.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia