city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | ചള്ളങ്കയം തലമുഗര്‍ ഹിദായത് നഗര്‍ മഖാം ഉറൂസ് ജനുവരി 26 മുതല്‍

കാസര്‍കോട്: (www.kasargodvartha.com) ചള്ളങ്കയം തലമുഗര്‍ ഹിദായത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്റെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് ജനുവരി 26 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും.
      
Uroos | ചള്ളങ്കയം തലമുഗര്‍ ഹിദായത് നഗര്‍ മഖാം ഉറൂസ് ജനുവരി 26 മുതല്‍

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ കരീം ഫൈസി കുന്‍ത്തൂര്‍, കാരയില്‍ മുസ്തഫ സഖാഫി തെന്നല, ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍, നൗഫല്‍ സഖാഫി കളസ, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ, ഖലീല്‍ ഹുദവി കല്ലായം എന്നിവര്‍ സംബന്ധിക്കും.
           
Uroos | ചള്ളങ്കയം തലമുഗര്‍ ഹിദായത് നഗര്‍ മഖാം ഉറൂസ് ജനുവരി 26 മുതല്‍

ഫെബ്രുവരി നാലിന് അസറിന് ശേഷം മൗലിദ് പാരായണവും തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആനും നടക്കും. രാത്രി എട്ടിന് സയ്യിദ് പി മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസമ്മില്‍ തങ്ങള്‍ അല്‍ഹൈദറൂസി പൈവളികെ പ്രാര്‍ഥന നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അന്‍സാര്‍ സഅദി, അമ്പേരി അബ്ദുര്‍ റഹീം സഖാഫി, ടിഎ അബ്ദുല്‍ അസീസ്, എസ്എ അബ്ദുല്ല സീഗമൂല, ഡിഎ മുഹമ്മദ് ചള്ളങ്കയം എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Uroos, Makham-Uroos, Challangayam Thalamugar Hidayath Nagar Makham Uroos from 26th January.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia