കാസർകോട്ട് ആറുവയസുകാരിയെ കണ്ണിൽ കാന്താരി മുളക് അരച്ചു തേച്ചെന്ന പരാതിയില് രക്ഷിതാക്കൾക്കെതിരെ കേസെടുത്തു; സംഭവം മാതാവ് വിവരിക്കുന്നത് ഇങ്ങനെ
Jan 22, 2021, 19:26 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.01.2021) കാസർകോട് ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പറമ്പയിൽ ആറു വയസുകാരിയെ മദ്യലഹരിയിൽ മാതാപിതാക്കൾ കാന്താരി അരച്ച് മുഖത്തുതേക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
പറമ്പ അംഗണവാടിക്ക് സമീപം താമസിക്കുന്ന കുട്ടിയുടെ മാതാവ് ഉഷ (35) പിതാവ് ആലപ്പുഴ സ്വദേശി തമ്പി (45) എന്നിവർകെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്.
ചൈൽഡ് ലൈൻ വെൽഫയെർ സൊസൈറ്റി പ്രതിനിധികളുടെ സാനിധ്യത്തിലാണ് പൊലീസ് ആറുവയസുകാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. തമ്പിയും ഉഷയും മദ്യലഹരിയിൽ മകളായ ആറുവയസുകാരിയോട് ക്രൂരമായി പെരുമാറുന്നത് പാതിവണെന്നും. കുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്ത മാക്കുന്നതായും ചൈൽഡ്ലൈൻ അധികൃതർ സൂചിപ്പിച്ചു.
എന്നാൽ മകളെ ചൈൽഡ് ലൈൻ പ്രവർത്തകർ വന്ന് നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയത് ഒന്നും ഉഷയ്ക്ക് ഓർമ്മയില്ല. മകൾ പിണങ്ങി അടുത്ത വീട്ടിൽ പോയി ഇരിപ്പുണ്ട് എന്നാണ് ഇവർ പറയുന്നത്.
രണ്ടു പെൺമക്കളുള്ള ഇവരുടെ മൂത്ത കുട്ടിയെ നേരത്തെ തന്നെ പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം ആറു വയസുകാരിയെയും ഇവിടേക്കാണ് മാറ്റിയിരിക്കുന്നത്. മദ്യലഹരിയിൽ തമ്പിയും ഉഷയും ചേർന്ന് മക്കളെ കെട്ടിയിട്ട് തല്ലുകയും മുഖത്തു കാന്താരി മുളക് അരച്ച് തേക്കുകയും പതിവാണെന്ന് കുട്ടികൾ അംഗൺവാടി ടീചർമാരോട് പറഞ്ഞിരുന്നു.
പറമ്പയിലെ പൊട്ടി പൊളിഞ്ഞു വീഴാറായ വീട്ടിൽ രക്ഷിതാക്കൾ രാത്രിയിൽ മദ്യപിച്ചു കുഴപ്പങ്ങൾ കാണിക്കുമ്പോൾ പിഞ്ചു കുട്ടികൾ അടുത്ത വീട്ടിലും റബർ തോട്ടത്തിലുമായിരുന്നു അഭയം പ്രാപിച്ചിരുന്നത്.
അതേ സമയം മകളെ ഉപദ്രവിച്ച കാര്യം മാതാവ് കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. കുട്ടിക്ക് കുരുത്തകേട് കൂടുതലാണ് അത് ഈ നാട്ടിൽ എല്ലാവർക്കും അറിയാം. സാധാരണ അല്ലേ കുട്ടികളെ തല്ലുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്.
Keywords: Kerala, News, Kasaragod, Vellarikundu, Balal, Child, Parents, Assault, Police, Case, Top-Headlines, Video, Case has been registered against the parents for assaulting a six-year-old girl.
< !- START disable copy paste -->