city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച് 11ന് കളനാട്ട്

കാസര്‍കോട്: (www.kasargodvartha.com) കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച് 11ന് കളനാട് കെ എച് ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിജിറ്റല്‍ കേബിള്‍ ടിവി രംഗത്ത് രാജ്യത്ത് ആറാം സ്ഥാനത്തും ഇന്റര്‍നെറ്റ് രംഗത്ത് പതിനൊന്നാം സ്ഥാനത്തും ദക്ഷിണേന്‍ഡ്യയിലും കേരളത്തിലും ഒന്നാം സ്ഥാനത്തും എത്താന്‍ സിഒഎക്ക് കീഴിലുള്ള പൊതുസംരംഭമായ കേരളവിഷന് സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
             
Convention | കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച് 11ന് കളനാട്ട്

രാവിലെ 10 മണിക്ക് കണ്‍വെന്‍ഷന്‍ നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. സിഒഎ സംസ്ഥാന ജെനറല്‍ സെക്രടറി കെവി രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രടറി അജയന്‍ എംആര്‍ റിപോര്‍ടും സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപോര്‍ടും അവതരിപ്പിക്കും. സംസ്ഥാന സെക്രടറി നിസാര്‍ കോയപറമ്പില്‍, കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിക്കും. ബൈജുരാജ് സി പി അനുശോചന പ്രമേയം അവതരിപ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ശുകൂര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രടറി സുനില്‍കുമാര്‍ നന്ദിയും പറയും.
           
Convention | കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച് 11ന് കളനാട്ട്

വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെഎസ്ഇബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപറേറ്ററും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെ ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരീഷ് പി നായര്‍, ശുകൂര്‍ കോളിക്കര, എം ലോഹിതാക്ഷന്‍, അജയന്‍ എംആര്‍, കെ പ്രദീപ് കുമാര്‍, സതീഷ് കെ പാക്കം, ടിവി മോഹനന്‍, ദിവാകര, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Convention, TV, Cable TV Operators Association district convention on March 11.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia