city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകളുടെ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും ഫെബ്രുവരി 28ന്

കാസര്‍കോട്: (www.kasargodvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകളുടെ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും ഫെബ്രുവരി 28ന് നടക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
     
Protest | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകളുടെ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും ഫെബ്രുവരി 28ന്

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി നിജപ്പെടുത്തുക, കണ്‍സഷന് മാനദണ്ഡം നിശ്ചയിക്കുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ പുതുക്കി നല്‍കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട് ടികറ്റ് സമ്പ്രദായം നടപ്പിലാക്കുക, പൊതുഗതാഗത സംരക്ഷണത്തിന് ഗതാഗതനയം രൂപീകരിക്കുക, സമാന്തര സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, ഡീസലിന്റെ അധിക സെസ് പിന്‍വലിക്കുക, ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ചിലവ് സര്‍കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തുക.


മാര്‍ച് രാവിലെ 10.30 ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും ആരംഭിക്കും. 11 മണിക്ക് നടക്കുന്ന ധര്‍ണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, ജെനറല്‍ സെക്രടറി ടി ലക്ഷ്മണന്‍, സത്യന്‍ പൂച്ചക്കാട്, സിഎ മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, പിഎ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
           
Protest | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകളുടെ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും ഫെബ്രുവരി 28ന്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, Press Meet, Video, Collectorate, March, Bus Owners Collectorate March and Dharna on February 28.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia