city-gold-ad-for-blogger
Aster MIMS 10/10/2023

Temple Festival | ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ക്ഷേത്രത്തില്‍ ബ്രഹ് മകലശ മഹോത്സവം ജനുവരി 22 മുതല്‍

കാസര്‍കോട്: (www.kasargodvartha.com) ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ശ്രീ മഹിഷമര്‍ദിനി ക്ഷേത്രത്തില്‍ ജനുവരി 22ന് ആരംഭിക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യചടങ്ങായ ബ്രഹ്മകലാഭിഷേകം ജനുവരി 27ന് രാവിലെ മുതല്‍ നടക്കും.
           
Temple Festival | ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ക്ഷേത്രത്തില്‍ ബ്രഹ് മകലശ മഹോത്സവം ജനുവരി 22 മുതല്‍

ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്രയുടെ നേതൃതത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ജനുവരി 22ന് ആലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, അമരാപുരി വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കലവറഘോഷയാത്രയോടെയാകും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. 23ന് രാവിലെ ആയിരത്തോളം പേര്‍ പങ്കാളികളാകുന്ന സമൂഹ ലളിതസഹസ്രനാമാര്‍ച്ചനയും തുടര്‍ന്ന് മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.
       
Temple Festival | ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ക്ഷേത്രത്തില്‍ ബ്രഹ് മകലശ മഹോത്സവം ജനുവരി 22 മുതല്‍

24ന് രാവിലെ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയുടെ സന്ദര്‍ശനവും അനുഗ്രഹ പ്രഭാഷണവും. ഉണ്ടായിരിക്കും. 26ന് വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക സദസില്‍ തന്ത്രി ഭദ്രദീപം തെളിയിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവു കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എ ഗോപിനാഥന്‍ നായര്‍, ഇ കുഞ്ഞമ്പു നായര്‍, ശ്രീധരന്‍ മുണ്ടോള്‍, എം കൃഷ്ണന്‍ നായര്‍, പ്രദീപ് തെക്കുംകര എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Temple Fest, Temple, Festival, Religion, Brahmakalasha Mahotsavam at Chattanchal Mahalakshmipuram Temple from January 22.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL