city-gold-ad-for-blogger

കെ സി എ സ്‌റ്റേഡിയത്തില്‍ ഡി ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്തുകൊണ്ട് ബൗളര്‍ക്ക് ഗുരുതര പരിക്ക്; കവിളെല്ല് തകര്‍ന്നു

മാന്യ: (www.kasargodvartha.com 12.12.2018) മുണ്ടോട്ടെ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഡി ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്തുകൊണ്ട് ബൗളര്‍ക്ക് ഗുരുതര പരിക്ക്. പന്ത് കൊണ്ട ആഘാതത്തില്‍ കവിളെല്ല് തകര്‍ന്നു. പള്ളം സ്വദേശിയും പള്ളം ബ്രദേഴ്‌സ് ടീം ക്യാപ്റ്റനുമായ ആഷിഫി(42) നാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9.30 മണിയോടെ വിന്നേഴ്‌സ് ചെര്‍ക്കളയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം.
കെ സി എ സ്‌റ്റേഡിയത്തില്‍ ഡി ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്തുകൊണ്ട് ബൗളര്‍ക്ക് ഗുരുതര പരിക്ക്; കവിളെല്ല് തകര്‍ന്നു

കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ആഷിഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ 8.30ന് തുടങ്ങിയ മത്സരത്തില്‍ തന്റെ മൂന്നാമത് ഓവര്‍ എറിയുന്നതിനിടെയാണ് അപകടം. പന്തെറിഞ്ഞപ്പോള്‍ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുഖത്ത് പതിക്കുകയായിരുന്നു. പന്ത് കൊണ്ട് ബോധംകെട്ട് നിലത്തുവീണ ആഷിഫിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മത്സരത്തില്‍ പള്ളം ബ്രദേഴ്‌സ് 35 റണ്‍സിന് പരാജയപ്പെട്ടു. മത്സരത്തില്‍ 3.4 ഓവര്‍ ബൗള്‍ ചെയ്ത ആഷിഫ് രണ്ട് വിക്കറ്റുകള്‍ നേടി. മികച്ച ഓള്‍ റൗണ്ടറും കേരള മുന്‍ രഞ്ജി താരം അന്‍ഫലിന്റെ സഹോദരനുമാണ് ആഷിഫ്. ബ്രദേഴ്‌സിന്റെ ആദ്യമത്സരമാണ് ബുധനാഴ്ച കഴിഞ്ഞത്. പൂള്‍ ഡിയിലാണ് ഇരുടീമുകളും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bowler, Cricket Ball, Manya, Kasaragod, Cricket, Injured, Bowler injured during cricket match
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia