city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Big Screen | കാസര്‍കോട്ട് ബിഗ് സ്‌ക്രീന്‍ ഒരുക്കിയതിന് ബിഗ് സല്യൂട്; ചരിത്ര വിജയമായി മര്‍ചന്റ്സ് അസോസിയേഷന്റെ ലോകകപ് പ്രദര്‍ശനം; നഗരസഭയുടെ പിന്തുണയും കരുത്തായി; നഗരത്തിന് നവപ്രതീക്ഷകള്‍

-സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com) ഖത്വറിലെ ലോകകപിന്റെ ആവേശം കാസര്‍കോട്ടും പ്രകടമാക്കി ഒരു മാസത്തോളം കാസര്‍കോട് മര്‍ചന്റ്സ് അസോസിയേഷന്‍ ഒരുക്കിയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ചരിത്ര വിജയമായി. കാസര്‍കോട് നഗരസഭയുമായി ചേര്‍ന്നാണ് വ്യാപാരികള്‍ പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ കായിക പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്നത്. അസ്വാരസ്യങ്ങളോ മറ്റു പ്രശ്നങ്ങളോ അപശബ്ദങ്ങളോ ഒന്നുമില്ലാതെ വലിയ പ്രദര്‍ശനം ഒരുക്കാനായി എന്നത് സംഘാടകരുടെ മികവായി. മത്സരങ്ങളില്ലാത്ത ദിവസങ്ങളിലെ കലാപരിപാടികളും വേറിട്ട അനുഭവമായി. ഖവാലി, മാപ്പിളപ്പാട്ട്, നൃത്തം തുടങ്ങിയ പരിപാടികള്‍ ആസ്വദിക്കുന്നതിനും ഒരുപാട് പേരെത്തി. പൊതുജനങ്ങള്‍ക്ക് പരിപാടി അവതരിപ്പിക്കുന്നതിനും അവസരമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി 6.30 ന് നടക്കുന്ന മെഗാ ഇവന്റോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ പിന്നണി ഗായിക നിത്യ മാമ്മന്‍ ഉള്‍പടെയുള്ളവരും പിന്നണി ഗായകന്‍ അരുണ്‍ അലാട്ടും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
              
Big Screen | കാസര്‍കോട്ട് ബിഗ് സ്‌ക്രീന്‍ ഒരുക്കിയതിന് ബിഗ് സല്യൂട്; ചരിത്ര വിജയമായി മര്‍ചന്റ്സ് അസോസിയേഷന്റെ ലോകകപ് പ്രദര്‍ശനം; നഗരസഭയുടെ പിന്തുണയും കരുത്തായി; നഗരത്തിന് നവപ്രതീക്ഷകള്‍

തുടക്കത്തില്‍ സ്‌ക്രീന്‍ വലിപ്പം 432 സ്‌ക്വയര്‍ ഫീറ്റ് ആയിരുന്നുവെങ്കില്‍ ക്വാര്‍ടര്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി അത് 600 ആയി ഉയര്‍ത്തി കൂടുതല്‍ മികവാര്‍ന്ന കാഴ്ചയൊരുക്കി. 3 എച് ഡി വാളില്‍ 35,000 വാട്സിന്റെ ശബ്ദ സംവിധാനത്തോടെ പ്രദര്‍ശിപ്പിച്ച മത്സരങ്ങള്‍ വലിയ തരംഗമാണ് കാസര്‍കോട്ട് സൃഷ്ടിച്ചത്. സംഘാടകര്‍ കണക്ക് കൂട്ടിയതിലും എത്രയോ അധികം പേരാണ് കളി കാണാന്‍ എത്തിയത്. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരും ആവേശത്തില്‍ ചേര്‍ന്നു. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോയിട്ട് കാലുകുത്താന്‍ പോലും സ്ഥലമില്ലാത്ത വിധം നഗരം വീര്‍പ്പ് മുട്ടിയിരുന്നു. ലോകകപ് മത്സരങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്ന സ്‌പോര്‍ട്‌സ് 18 ചാനലും കാസര്‍കോട്ടെ ബിഗ് സ്‌ക്രീനിലെ ഫുട്‌ബോള്‍ ആവേശം ഒപ്പിയെടുത്ത് ലോകത്തെ കാണിച്ചു.

നിറഞ്ഞ പുഞ്ചിരിയോടെയാണ് സംഘാടകര്‍ ആളുകളെ സ്വീകരിച്ചത്. അവരുടെ സേവനവും സംഘാടനവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കാസര്‍കോട് മര്‍ചന്റ്സ് അസോസിയേഷന്റെയും യൂത് വിങിന്റെയും അമരത്തുള്ളവരുടെയും പ്രവര്‍ത്തകരുടെ യോജിച്ച് കൊണ്ടുള്ള ആത്മാര്‍ഥമായ കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം വലിയ വിജയമാക്കി തീര്‍ത്തത്. തങ്ങളുടെ അധ്വാനത്തിന് ഫലമുണ്ടായതിന്റെ സംതൃപ്തിയിലാണ് ഇവര്‍. കരുതിയതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌പോണ്‍സര്‍മാരുടെയും പൊതുജനങ്ങളുടെയും അടക്കം എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയാണ് പ്രദര്‍ശനം വിജയിക്കാന്‍ കാരണമായതെന്ന് മര്‍ചന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
          
Big Screen | കാസര്‍കോട്ട് ബിഗ് സ്‌ക്രീന്‍ ഒരുക്കിയതിന് ബിഗ് സല്യൂട്; ചരിത്ര വിജയമായി മര്‍ചന്റ്സ് അസോസിയേഷന്റെ ലോകകപ് പ്രദര്‍ശനം; നഗരസഭയുടെ പിന്തുണയും കരുത്തായി; നഗരത്തിന് നവപ്രതീക്ഷകള്‍


ബിഗ് സ്‌ക്രീന്‍, കേവലമൊരു കളി പ്രദര്‍ശനം എന്നതിലുപരി കാസര്‍കോടിന് നഷ്ടമായ പലതിന്റെയും വീണ്ടെടുപ്പിനും തുണയാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ ഇരുട്ടിലാവുന്ന നഗരമെന്നൊരു ചീത്തപ്പേര് കാസര്‍കോടിനുണ്ട്. സന്ധ്യ ആവുന്നതോടെ ബസ് സര്‍വീസുകള്‍ അവസാനിക്കുകയും നഗരം വിജനമാവുകയും കടകള്‍ അടയ്ക്കുകയും ചെയ്യുന്നത് നഗരത്തിന്റെ വികസനത്തെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കൂടാതെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമെന്ന ഭയവും ക്രിമിനല്‍ സംഘങ്ങള്‍ വിളയാടുന്നതും സന്ധ്യക്ക് ശേഷം നഗരത്തില്‍ എത്തുന്നതില്‍ നിന്ന് ജനങ്ങളെ പിന്നോട്ടടിപ്പിക്കുന്നു.

ഇതിന് മാറ്റമുണ്ടാവാന്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം നിമിത്തമാകണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാതിരാവിലും ഉണര്‍ന്നിരിക്കുന്ന കാഴ്ചയാണ് ബിഗ് സ്‌ക്രീന്‍ പരിസരത്ത് കാണാനായത്. തട്ടുകടകളും മറ്റുമായി ചിലര്‍ക്ക് വരുമാനം ലഭിക്കുന്നതിനും ഇത് സഹായകരമായി. കാസര്‍കോട് നഗരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരും ഭയക്കേണ്ടതില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന്റെ വിജയം.

പുഞ്ചിരി തൂകുന്ന മുഖവുമായി സംഘാടകര്‍ പ്രവര്‍ത്തന രംഗത്ത് ഇറങ്ങുമ്പോള്‍ ഏത് പരിപാടിയും വിജയിക്കുമെന്നാണ് മത്സരം കാണാനെത്തിയ പലരും അഭിപ്രായപ്പെട്ടത്. കൂടുതല്‍ സാംസ്‌കാരിക പരിപാടിക്കായി സന്ധ്യരാഗം പോലെയുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സംഘടനകള്‍ പരിപാടികള്‍ നടത്തുന്നതിന് മുന്നോട്ട് വരണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലൂടെ കാസര്‍കോടിന്റെ മുഖച്ഛായ തന്നെ മാറ്റാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ഒരുപാട് പ്രതിഭകള്‍ ഉണ്ടായിട്ടും കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ കാസര്‍കോട് ജില്ലാ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കായിക പ്രേമികള്‍ മുന്നോട്ട് വരണമെന്നാണ് ആവശ്യം.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Merchant-Association, FIFA-World-Cup-2022, Sports, Football, Football Tournament, Kasaragod-Municipality, Video, Big salute to Merchant's Big Screen and Municipality.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia