School Fest | ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ഡിസംബര്‍ 30, 31ന് ബന്തടുക്കയില്‍; സംവിധായകന്‍ രാമസിംഹന്‍ ഉദ്ഘാടനം ചെയ്യും
Dec 28, 2022, 20:32 IST
കാസര്‍കോട്: (www.kasargodvartha.com) ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ഡിസംബര്‍ 30, 31 ദിവസങ്ങളില്‍ ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 ന് വൈകുന്നേരം നാല് മണിക്ക് ബന്തടുക്ക ടൗണില്‍ സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് അഞ്ച് മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും. സിനിമാ സംവിധായകന്‍ രാമസിംഹന്‍ കലോത്സവം ഉദ്ഘാടനം ചെയ്തും.
സ്വാഗത സംഘം ചെയര്‍മാന്‍ ജി സുമേഷ് ബാബു അധ്യക്ഷത വഹിക്കും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് മുരളി പയ്യങ്ങാനം മുഖ്യാതിഥിയാവും. വിദ്യാഭാരതി ക്ഷേത്രീയ സെക്രടറി എന്‍സിടി രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 30ന് രാവിലെ 10 മണിമുതല്‍ കലാമത്സരങ്ങള്‍ ആരംഭിക്കും. ഭാരതീയ വിദ്യാനികേതന്‍ അനുബന്ധ സ്ഥാപനങ്ങളായ ജില്ലയിലെ 30 സ്‌കൂളുകളില്‍ നിന്നായി മുന്നൂറോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
കലോത്സവത്തെ മലയോരത്തിന്റെ മഹോത്സവമാക്കി മാറ്റുന്നതിന് വിപുലമായ തയ്യാറെടുപ്പുകള്‍ സംഘാടകസമിതി നടത്തിവരുന്നു. ഏഴ് വേദികളായി 25 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബന്തടുക്ക സരസ്വതി വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ - സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രശസ്തരായവരെ പരിപാടിയില്‍ ആദരിക്കും. 31 ന് വൈകുന്നേരം നാല് മണിക്ക് സമാപന സമ്മേളനം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പള്ളിക്കര, അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, കെ ശിവശങ്കരന്‍ നായര്‍, എ കുഞ്ഞിരാമന്‍ നായര്‍, കെ നന്ദകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, School, School-Fest, Festival, Kalolsavam, Bharatiya Vidyaniketan District Arts Festival, Bharatiya Vidyaniketan District Arts Festival on 30th and 31st December.
< !- START disable copy paste -->