കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു; ആശുപത്രിയുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും
Jun 17, 2019, 16:48 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2019) മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ഗംഗാധരന്- ജാനകി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഏഴ് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഏഴ് വര്‍ഷത്തിനു ശേഷമാണ് കുഞ്ഞ് പിറന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എല്ലാ കുട്ടികള്ക്കുമുണ്ടാകുന്നതു പോലെ കുഞ്ഞിന് ചെറിയ മഞ്ഞ നിറമുണ്ടായിരുന്നതല്ലാതെ മറ്റ് കുഴപ്പമുണ്ടായിരുന്നില്ലെന്നാണ് പിതാവ് ഗംഗാധരന് പറയുന്നത്.
ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാസര്‍കോട് ചൈത്ര ആശുപത്രിയിലാണ് കുട്ടിയെ കാണിച്ചിരുന്നത്. പാല് കുടിക്കുമ്പോള്‍ ഛര്‍ദി ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റ് കുഴപ്പമൊന്നുമില്ലെന്നാണ് സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കുട്ടിക്ക് അനക്കമില്ലെന്നും മംഗളൂരു ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളജിലോ കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഉടന്‍ തന്നെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം വീട്ടുകാര്‍ വീട്ടിലെത്തിച്ചിട്ടുണ്ട്. വീട്ടുകാര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസും പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് പുലിക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്ട്ടത്തിനയക്കാനാണ് പോലീസ് ആലോചിക്കുന്നത്. നേരത്തെ കാസര്‍കോട്ട് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ദന്ത ചികിത്സക്കെത്തിയ യുവതിക്ക് ചികിത്സാ പിഴവ് സംഭവിച്ചത് പരാതിക്കിട നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Top-Headlines, Treatment, Deadbody, Death, Baby, Baby died; Family against Hospital
< !- START disable copy paste -->