പശുക്കടത്ത് ആരോപിച്ച് അക്രമം; 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, പ്രതികള്‍ക്കായി അന്വേഷണം, സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ വിട്‌ളയില്‍ കണ്ടെത്തി
Jun 24, 2019, 20:26 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2019) പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ കര്‍ണാടക വിട്‌ളയിലെ മൈരയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം പോലീസ് ബദിയടുക്ക സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ വിട്‌ള പോലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.
ഇവരെ ക്രൂരമായി ആക്രമിച്ച ശേഷം പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. അക്രമത്തിനിരയായവരില്‍ നിന്നും മൊഴിയെടുത്ത ശേഷം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്.
കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്താണ് സംഭവം. പുത്തൂര്‍ കെദിലയില്‍ നിന്നും മൂന്ന് പശുക്കളെ കെ എ 21 ബി 3411 നമ്പര്‍ പിക്കപ്പ് വാനില്‍ ബന്തിയോടേക്ക് വളര്‍ത്താന്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. പുത്തൂരിലെ ഇസ്മാഈല്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ 50,000 രൂപ ഏല്‍പിക്കാന്‍ ഇസ്മാഈല്‍ പണം കൈമാറിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് ഹ്യുണ്ടായ് ഇയോണ്‍ കാറിലെത്തിയ സംഘം പിക്കപ്പില്‍ നിന്നും ഇറങ്ങിയ ഉടനെ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ചതെന്ന് ഹംസയും അല്‍ത്താഫും പരാതിപ്പെട്ടു.
ഇവരെ ക്രൂരമായി ആക്രമിച്ച ശേഷം പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. അക്രമത്തിനിരയായവരില്‍ നിന്നും മൊഴിയെടുത്ത ശേഷം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Police, case, Investigation, Attack against 2; Case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Police, case, Investigation, Attack against 2; Case registered
< !- START disable copy paste -->