city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway | എയര്‍പോര്‍ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തും; കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com) എയര്‍പോര്‍ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തുന്നു. കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷന് കീഴിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം നടപ്പിലാക്കുന്നത്. കാസര്‍കോടിന് പുറമെ മംഗ്‌ളുറു ജന്‍ക്ഷന്‍, പയ്യന്നൂര്‍, തലശേരി, മാഹി, വടകര, ഫറോഖ്, തിരൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.
           
Railway | എയര്‍പോര്‍ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തും; കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക്

പ്ലാറ്റ് ഫോമുകളുടെ വികസനം, പ്ലാറ്റ് ഫോമിന് മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കല്‍, യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങളുടെ നവീകരണം, വിശ്രമ കേന്ദ്രം, വൈഫൈ, പാര്‍കിംഗ് ഏരിയ വിപുലീകരണം,? ഡിസ്പ്ലേ ബോര്‍ഡുകള്‍, എക്സലേറ്റര്‍, ലിഫ്റ്റ്, എയര്‍പോര്‍ട് മാതൃകയിലുള്ള അലങ്കാര വിളക്കുകള്‍, ഭംഗിയാര്‍ന്ന ടോയ്ലറ്റുകള്‍, കുടിവെള്ള സൗകര്യം, സ്ഥല ലഭ്യത ഉണ്ടെങ്കില്‍ മള്‍ടി ഷോപിങ് കോംപ്ലക്‌സ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അമൃത് പദ്ധതിയില്‍ നടപ്പിലാക്കുന്നത്.
    
Railway | എയര്‍പോര്‍ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തും; കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക്

ഇന്‍ഡ്യയിലെ എല്ലാ ഡിവിഷന് കീഴിലും 15 വീതം സ്റ്റേഷനുകളെയാണ് വികസനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ച പുതിയ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി. ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അമൃതഭാരത് പദ്ധതി വിലയിരുത്താനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ യശ്പാല്‍സിങ് തോമര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


അസിസ്റ്റന്റ് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ എസ് ജയകൃഷ്ണന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനജര്‍ ഡോ. അരുണ്‍ തോമസ് കളത്തിങ്കല്‍, സീനിയര്‍ ഡിവിഷണല്‍ ഓപറേഷന്‍ മാനജര്‍ വാസുദേവന്‍, ഡിവിഷണല്‍ എന്‍ജിനീയര്‍ ശ്രീകുമാര്‍ തുടങ്ങിയവരും റെയില്‍വേ ഡിവിഷണല്‍ മാനജര്‍ക്കൊപ്പം കാസര്‍കോട് സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു. റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ നാസര്‍ ചെര്‍ക്കളം, പ്രശാന്ത് തുടങ്ങിയവരും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റെയില്‍വേ ഡിവിഷണല്‍ മാനജറെ ബോധ്യപ്പെടുത്തി.

Keywords:  Amrit Bharat Station Scheme, Latest-News, Kerala, Kasaragod, Top-Headlines, Government-of-India, Indian-Railway, Railway Station, Railway, Development Project, Kasaragod Railway Station, Amrit Bharat Station Scheme: Railway stations to makeover.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia