city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | പാലത്തിന്റെ റോഡ് നിര്‍മാണത്തിന് മണലെടുത്ത വകയില്‍ കിട്ടാനുള്ള 8 ലക്ഷം രൂപ 11 വര്‍ഷമായിട്ടും നല്‍കാതെ വഞ്ചിച്ചതായി സ്ഥലമുടമ; ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരെ ആരോപണം

കാസര്‍കോട്: (www.kasargodvartha.com) പടന്ന-വലിയപറമ്പ് പഞ്ചായതുകളെ ബന്ധിപ്പിക്കുന്ന ഓരിക്കടവ് പാലത്തിന്റെ അപ്രോച് റോഡ് നിര്‍മാണത്തിനായി കരാറുകാരായിരുന്ന ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എടുത്ത മണലിന്റെ പണം 11 വര്‍ഷമായിട്ടും നല്‍കാതെ വഞ്ചിച്ചതായി സ്ഥലം ഉടമ മാണിയാട്ട് സ്വദേശി മുട്ടത്ത് മനോജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പണം തരാതെ കബളിപ്പിച്ച സൊസൈറ്റി ഭാരവാഹികളുടെ നടപടിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
                
Allegation | പാലത്തിന്റെ റോഡ് നിര്‍മാണത്തിന് മണലെടുത്ത വകയില്‍ കിട്ടാനുള്ള 8 ലക്ഷം രൂപ 11 വര്‍ഷമായിട്ടും നല്‍കാതെ വഞ്ചിച്ചതായി സ്ഥലമുടമ; ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരെ ആരോപണം

രാമഞ്ചിറയിലുള്ള 1.69 ഏകര്‍ സ്ഥലത്ത് നിന്നും മണലെടുത്ത വകയില്‍ കിട്ടാനുള്ള എട്ട് ലക്ഷം രൂപയും അതിന്റെ പലിശയും നല്‍കാതെ സൊസൈറ്റി പ്രസിഡന്റ് വഞ്ചിച്ചതായി മനോജ് പറഞ്ഞു. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍, ജില്ലാ സെക്രടറി എംവി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നീതി കിട്ടിയിട്ടില്ല. തുടക്കത്തില്‍ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സൊസൈറ്റി നഷ്ടത്തിലാണെന്നും അതിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് സിപിഎം നേതൃത്വം പറയുന്നതെന്നും എന്നാലിത് കളവാണെന്നും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മനോജ് വ്യക്തമാക്കി.
     
Allegation | പാലത്തിന്റെ റോഡ് നിര്‍മാണത്തിന് മണലെടുത്ത വകയില്‍ കിട്ടാനുള്ള 8 ലക്ഷം രൂപ 11 വര്‍ഷമായിട്ടും നല്‍കാതെ വഞ്ചിച്ചതായി സ്ഥലമുടമ; ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരെ ആരോപണം

ചെറുവത്തൂര്‍ മടിക്കുന്ന്, കുളങ്ങാട്ട് മല എന്നിവിടങ്ങളില്‍ നിന്ന് ചരല്‍ മണല്‍ എടുക്കാനുള്ള അപേക്ഷ ജില്ലാ കലക്ടറും ആര്‍ഡിഒയും നിരസിച്ചതിനെ തുടര്‍ന്നാണ് പാലത്തിന്റെ സൈഡ് നിറയ്ക്കാനുള്ള മണല്‍ രാമഞ്ചിറയില്‍ നിന്ന് താന്‍ നല്‍കിയത്. 13,160 ക്യൂബിക് മീറ്റര്‍ മണലാണ് പറമ്പില്‍ നിന്നെടുത്തത്. ഒരു ലോഡിന് 30 രൂപ തോതില്‍ റോയല്‍റ്റി നല്‍കി നിയമപ്രകാരമായിരുന്നു മണലെടുപ്പ്. നിശ്ചിത കാലയളവില്‍ പണി പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പില്‍ നിന്നും തുക കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ തനിക്ക് പണവും നീതിയും ലഭിച്ചില്ലെന്നും ആകെ 63,000 രൂപ മൂന്ന് ഘട്ടങ്ങളായി നല്‍കിയെന്നും മനോജ് പറഞ്ഞു.

വിവരാവകാശ രേഖയില്‍ മണ്ണിന് 20,23,000 രൂപ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജെഎഫ്‌സിഎം കോടതിയില്‍ സൊസൈറ്റി പ്രസിഡന്റിന്റെ പേരില്‍ ഹരജി നല്‍കി. ഹൈകോടതി ജാമ്യം നല്‍കിയില്ലെങ്കിലും ചന്തേര പൊലീസ് സിവില്‍ കേസാണെന്ന് പറഞ്ഞു റഫര്‍ ചെയ്യുകയാണുണ്ടായത്. പ്രശ്‌നം പരിഹരിക്കാതെ നീണ്ടുപോകുന്നതിനാല്‍ രാമഞ്ചിറയിലെ സ്ഥലം വില്‍പന നടത്താനും കഴിയുന്നില്ല. കയ്യൂര്‍ ചീമേനി പഞ്ചായതില്‍ ലാന്‍ഡ് വികസന സര്‍ടിഫികറ്റിന് പോയപ്പോള്‍ അതും നിഷേധിക്കുകയാണെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം രാജീവും സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Allegation, Controversy, Press Meet, Video, Land-Issue, Land, Allegation that Land owner cheated by not paying Rs 8 lakh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia