city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്മല്‍ അംറാസിന്റെ മരണം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; മൃതദേഹം വന്‍ ജനാവലിയുടെ സന്നിധ്യത്തില്‍ ഖബറടക്കി, പെരുന്നാള്‍ കൂടാന്‍ ഒപ്പമില്ലല്ലോയെന്ന് പറഞ്ഞ് വിതുമ്പി സുഹൃത്തുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 01.06.2019) ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പള്ളിക്കര പൂച്ചക്കാട്ടുണ്ടായ അപകടത്തില്‍ മരണപ്പെട്ട ചെങ്കള അഞ്ചാം മൈലിലെ ഹമീദ് - ഖമറുന്നീസ ദമ്പതികളുടെ മകന്‍ അജ്മല്‍ അംറാസിന്റെ മരണം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. വന്‍ ജനാവലിയുടെ സന്നിധ്യത്തില്‍ മൃതദേഹം ഖബറടക്കി. പെരുന്നാള്‍ കൂടാന്‍ ഒപ്പമില്ലല്ലോയെന്ന് പറഞ്ഞ് വിതുമ്പുകയായിരുന്നു സുഹൃത്തുക്കള്‍.


കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് നാല് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ നിര്‍ത്തിയിട്ട മറ്റൊരു ഇന്നോവ കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പലവട്ടം റോഡില്‍ കറങ്ങിയപ്പോള്‍ കാറിന്റെ പിറകിലിരുന്ന അജ്മല്‍ അംറാസ് തകര്‍ന്ന പിന്‍ ഗ്ലാസിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അംറാസിനെയും കൂടെയുണ്ടായിരുന്ന തളങ്കരയിലെ റാഷിദ്(20), ജുനൈദ്(20), ഖാലിദ് അല്‍ത്താഫ്(20) എന്നിവരെയും ആദ്യം ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും കൊണ്ടുപോയെങ്കിലും അംറാസ് വഴിമധ്യ മരണപ്പെടുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.

അജ്മല്‍ അംറാസിന്റെ മരണം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; മൃതദേഹം വന്‍ ജനാവലിയുടെ സന്നിധ്യത്തില്‍ ഖബറടക്കി, പെരുന്നാള്‍ കൂടാന്‍ ഒപ്പമില്ലല്ലോയെന്ന് പറഞ്ഞ് വിതുമ്പി സുഹൃത്തുക്കള്‍

ഉച്ചയോടെ പേസ്റ്റുമോര്‍ട്ടത്തിന് ശേഷം സന്തോഷ് നഗറിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാറോടിച്ച സിറ്റിസണ്‍ നഗറിലെ സവാദ്(20) നിസാര പരിക്കോടെ രക്ഷപ്പെട്ടിരുന്നു.

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അംറാസ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞിരുന്നു. വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പഠനം തുടരണമെന്ന ആഗ്രഹത്താല്‍ മംഗൂളൂരുവില്‍ ബിബിഎക്ക് ചേര്‍ന്നിരുന്നു. ക്ലാസ് ആരംഭിക്കാനിരിക്കെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്. രാത്രി തളങ്കരയിലെ ഉമ്മൂമ്മയെ വന്ന് കണ്ട് പെരുന്നാളിന് എല്ലാവരും വീട്ടിലേക്ക് വരണമെന്ന് ക്ഷണിച്ചായിരുന്നു മടങ്ങിയത്.

പെരുന്നാളിന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും പോകാമെന്ന് കൂടെക്കൂടെ കൂട്ടുകാരോട് പറഞ്ഞിരുന്നു. പെരുന്നാള്‍ കഴിഞ്ഞാല്‍ സഹോദരിയുടെ വിവാഹ നിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതിനിടയില്‍ ഉണ്ടായ ആകസ്മിക മരണം കുടുംബത്തെ ശരിക്കും തളര്‍ത്തിയിരിക്കുകയാണ്. അന്‍സബ, അജ്‌നാസ്, അഷീര്‍ അലി എന്നിവര്‍ സഹോദരങ്ങളാണ്.
Keywords:  Kerala, kasaragod, Accident, Car-Accident, Deadbody, Friend, Eid, Ajmal Ambraz's dead body burried.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia