city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐവ സില്‍ക്‌സ് - ഡ്രീം സോണ്‍ ഫാഷന്‍ ലീഗ് മാര്‍ച് 23ന്; ദക്ഷിണേൻഡ്യയിലെ മോഡലുകള്‍ അണിനിരക്കും

കാസര്‍കോട്: (www.kasargodvartha.com 21.03.2022) ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഐവ സില്‍ക്‌സ് - ഡ്രീം സോണ്‍ ഫാഷന്‍ ലീഗ് മാര്‍ച് 23 ന് വൈകുന്നേരം നാല് മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ സല്‍വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണേൻഡ്യയിലെ മുപ്പതില്‍പരം മോഡലുകള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ, ഡ്രീം സോണ്‍ ഗിനസ് ലോക റെകോര്‍ഡ് ഫാഷന്‍ ഷോ കൊറിയോഗ്രഫര്‍ ആന്ദ്ര ഭട്ടാചാര്യ സംവിധാനം ചെയ്യും. നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ ഫാഷന്‍ ഷോയില്‍ എണ്‍പതിലധികം ഇന്‍ഡോ, വെസ്‌റ്റേണ്‍ ഡിസൈനുകള്‍ അവതരിപ്പിക്കും.
                          
ഐവ സില്‍ക്‌സ് - ഡ്രീം സോണ്‍ ഫാഷന്‍ ലീഗ് മാര്‍ച് 23ന്; ദക്ഷിണേൻഡ്യയിലെ മോഡലുകള്‍ അണിനിരക്കും

ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിലെ ഡിസൈനര്‍മാരുടെ വിവിധ ഡിസൈനുകള്‍ക്ക് പുറമെ ഐവ സില്‍ക്‌സ് കാസര്‍കോട്, നികി ബ്രൈഡല്‍സ് കാസര്‍കോട്, ഗ്ലിറ്റ്‌സി ബോടിക് കാസര്‍കോട് തുടങ്ങിയവരുടെയും വിവിധ ഡിസൈനുകള്‍ ഫാഷന്‍ ലീഗിൽ അവതരിപ്പിക്കും. വിഎല്‍സിസി, ഹെന്ന ബ്യൂടി, കെജിടു ഡിസൈന്‍ കാസര്‍കോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ പങ്കാളിത്തത്തോടെ വിദഗ്ധരുടെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന പരിപാടി കാസര്‍കോടിന് നവ്യാനുഭവം പകരുന്നതായിരിക്കും.

എല്ലാ കാലത്തും കാസര്‍ക്കോടിന്റെ ഫാഷന്‍ സങ്കല്‍പങ്ങള്‍ ഇൻഡ്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയിരുന്നുവെങ്കിലും ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്ന എണ്‍പതോളം സിസൈനുകളും, മുപ്പതോളം ഡിസൈനര്‍മാരും കാസര്‍കോടിന്റെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് മാറ്റു കൂട്ടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ഡിസൈനര്‍മാര്‍ക്കും, മറ്റു വിദ്യാർഥികള്‍ക്കുമുള്ള ബിരുദ ദാന ചടങ്ങ് എംഎല്‍എ എകെഎം അശ്റഫ് ഉദ്ഘാടനം ചെയ്യും. കണ്ണുര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.

 

കാഡ് ട്രെയിനിംഗ് സര്‍വീസ് ലിമിറ്റഡ് മാനജിങ്ങ് ഡയറക്ടര്‍ കരയാടി ശെല്‍വന്‍ ചെന്നൈ, ഡ്രീം സോണ്‍ മേഖല മാനജര്‍ ബീന പാഷ തുടങ്ങിയവര്‍ സംന്ധിക്കും. ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പരിപാടിയുടെ ടികറ്റുകള്‍ വിതരണം ചെയ്യുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്ചെയ്യാൻ ബന്ധപ്പെടുക: 9745160001, 9745190001.

വാര്‍ത്താസമ്മേളനത്തില്‍ ഡ്രീം സോണ്‍ സെന്റര്‍ ഹെഡ് സി ഐ അബ്ദുല്‍ സലാം, സിനര്‍ജി ബിസിനസ് മാനജര്‍ അബ്ദുർ റശീദ്, കാഡ് സെന്റർ മാനജര്‍ ജെസ്‌നി തോമസ്, ഡ്രീം സോണ്‍ മാനജര്‍ മറിയം റമീസ പങ്കെടുത്തു.

Keywords: News, Kerala, Video, Fashion Design, Press meet, Conference, Programme, India, Aiwa Silks, Dream Zone, Fashion League, Aiwa Silks - Dream Zone Fashion League on March 23rd.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia