city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോമൻ കതോലിക സഭ ആദിവാസികൾക്ക് അവകാശപ്പെട്ട 309 ഏകെർ ഭൂമി കൈവശം വെക്കുന്നുവെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി; 'പെരിയ ചെങ്ങറ ഭൂമിയിലും ചിലരുടെ കൈയ്യേറ്റം'; ദളിത്- ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി നവംബർ ഒന്നിന് കലക്ട്രേറ്റ് ധർണ

കാസർകോട്: (www.kasargodvartha.com 30.10.2021) ദളിത്- ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി ആദിവാസി ദളിത് മുന്നേറ്റ സമിതി രംഗത്ത്. നവംബർ ഒന്നിന് കലക്ട്രേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പ്രാചീന ഗോത്ര വിഭാഗമായ കൊറഗരുടെ ഭൂ അവകാശം നിഷേധിച്ചതിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും കാസകോട് ജില്ലയിൽ വിവിധ മേഖലക ളിൽ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ പതിറ്റാണ്ടുകളായി നേരിടേണ്ടി വരുന്ന സാമൂഹ്യ പിന്നോക്കാവസ്ഥയും ചൂഷണത്തിനും പരിഹാരം കാണാൻ ആദിവാസി ദളിത് മുന്നേറ്റ് സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരമ്പരയ്ക്ക് തുടക്കം കുറിക്കാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.
 
റോമൻ കതോലിക സഭ ആദിവാസികൾക്ക് അവകാശപ്പെട്ട 309 ഏകെർ ഭൂമി കൈവശം വെക്കുന്നുവെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി; 'പെരിയ ചെങ്ങറ ഭൂമിയിലും ചിലരുടെ കൈയ്യേറ്റം'; ദളിത്- ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി നവംബർ ഒന്നിന് കലക്ട്രേറ്റ് ധർണ



മഞ്ചേശ്വരം താലൂകിൽ ഉൾപെടുന്ന പാവൂർ കൊറഗ കോളനിയിലെ 250 ആദിവാസി കുടുംബങ്ങൾക്ക് അവകാശപ്പെട്ട 309 ഏകെർ ഭൂമി മംഗ്ളുറു ആസ്ഥാനമായി പ്രവർത്തിക്കുന്ന റോമൻ കതോലിക ബിഷപ് ഹൗസ് അനധികൃതമായി കൈവശം വെച്ച് വരികയാന്നെന്ന് ഭാരവാഹികൾ ആരോപിച്ചു. കൊറഗരുടെ ഉന്നമനത്തിന് വേണ്ടി ബ്രിടീഷ് ഗവൺമെന്റ് അനുവദിച്ചു നൽകിയിട്ടുളള ഭൂമിയുടെ ഉടമസ്ഥത നൂറുവർഷം പിന്നിട്ടിട്ടും കൊറഗർക്ക് കൈമാറാതെ കാതോലിക സഭ ആദിവാസി ഭൂമിയിൽ കന്യാസ്ത്രീ മഠങ്ങൾ, മറ്റ് നിർമാണ പ്രവൃത്തികൾ നിർബാധം തുടരുകയാണെന്നാണ് ഭാരവാഹികൾ പറയുന്നത്.

രണ്ട് വർഷം മുമ്പ് പാവൂറിലെ കൊറഗ കുടുംബങ്ങൾ സംഘടിച്ച് പട്ടയം ലഭിക്കുന്നതിന് മഞ്ചേശ്വരം താലൂക് ഓഫീസ് പടിക്കൽ സമരം നടത്തിയെങ്കിലും നാട് നീളെ പട്ടയമേള സംഘടിപ്പിക്കുന്ന സർകാർ കണ്ട ഭാവം നടിച്ചില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സഭാ നേതൃത്വം സമരത്തിൽ പങ്കെടുത്ത ആദിവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും കൂട്ടായ്മയെ തകർക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങൾ ആദിവാസികൾ അവകാശം ഉന്നയിക്കുന്ന ഭൂമിയിൽ സഭ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന സ്ഥിതിയാണുള്ളത്. അതോടൊപ്പം പട്ടികവർഗ ക്ഷേമ ഫൻഡിൽ നിന്നും ശതകോടികൾ അടിസ്ഥാന വികസന പ്രവർത്തനത്തിന് വേണ്ടിയും വന നിർമാണത്തിന് വേണ്ടിയും ചിലവഴിക്കുന്നു. ഇതിന് പുറമെ വിവിധ ഫൻഡിംഗ് വഴി കോടിക്കണക്കിന് രൂപയാണ് ആദിവാസി ക്ഷേമത്തിന് വേണ്ടി ചിലവഴിച്ചത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം.

ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചും ആദിവാസി ഭൂ നിയമം നിലവിൽ ഉണ്ടായിട്ടും മാറി മാറി ഭരിച്ച മുന്നണി സർകാരുകൾ കൊറഗ വംശജരോട് നീതിപുലർത്തി യിട്ടില്ല. പാവൂർ കൊറഗ കോളനിക്ക് പുറമെ പുളിക്കൂർ, ബദിയടുക്ക തുടങ്ങിയ കൊറഗ കോളനിയിലും സമാനമായ പട്ടയ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭ പരമ്പര ആരംഭിക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

2006 ൽ യു പി എ സർകാർ പാസാക്കിയ വനാവകാശ നിയമം നാളിതുവരെ കാസർകോട് ജില്ലയിൽ നടപ്പിലാക്കിയിട്ടില്ല. വനഭൂമിയിൽ താമസിക്കുന്നവരും, വന വിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തി വരുന്നവരുമായ ആദിവാസി കുടുംബങ്ങൾക്ക് വ്യക്തിഗത വനാവകാശത്തോടൊപ്പം സാമൂഹ്യ വനാവകാശവും നടപ്പിലാക്കാൻ പ്രക്ഷോഭത്തിന് ഇറങ്ങേണ്ട അവസ്ഥയാണുളളത്. ചൂരലും മുളയും കാട്ടുവള്ളിയും മറ്റ് വനവിഭവങ്ങളും ശേഖരിച്ച് അല്ലലും അലട്ടലുമില്ലാതെ ജീവിച്ച് വന്നിരുന്ന ഗോത വിഭാഗങ്ങൾക്ക് വനാവകാശ നിയമം നടപ്പിൽ വന്നിട്ടും ഉപജീവനം നടത്താൻ സാധിക്കുന്നില്ല. വനം വകുപ്പ് ആദിവാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണ് ഇത്.

ജില്ലയിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് വിതരണത്തിന് മാറ്റിവെച്ച നൂറ് കണക്കിന് ഏകെർ ഡിപ്രസ് ക്ലാസസ് ഭൂമി വ്യാപകമായി കയ്യേറുകയും റവന്യൂ അധികൃതരുടെ ഒത്താശയോടെ മുറിച്ച് വിൽക്കുകയും ചെയ്തിട്ടുണ്ട്. മുഴുവൻ ഡി സി ലാൻഡ് തിരിച്ച് പിടിച്ച് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് വിതരണം ചെയ്യണം. അതോടൊപ്പം പട്ടിക വിഭാഗങ്ങളുടെ ശ്മശാനം കയ്യേറിയും തദ്ദേശ സ്ഥാപനങ്ങളെ സ്വാധീനിച്ചും ദളിതരുടെ മൃതദേഹം ദഹിപ്പിക്കുന്നത് തടസപ്പെടുത്തുന്ന സംഭവം ബംബ്രാണ ഉൾപെടെയുളള സ്ഥലത്ത് നിലവിലുണ്ട്.

പെരിയയിൽ ചെങ്ങറ ഭൂസമര പരിഹാര പാകേജിന് വേണ്ടി മാറ്റിവെച്ച 200 ഏകെർ ഭൂമി ഒരു സ്വകാര്യ സ്ഥാപനവും വ്യക്തികളും കയ്യേറിയതിനെ തുടർന്ന് ഭൂമി അളന്നപ്പോൾ 34 ഏകെർ കയ്യേറിയതായി കണ്ടെത്തിയെങ്കിലും തിരിച്ചു പിടിക്കാൻ സർകാർ തയ്യാറായില്ല. ഒടുവിൽ 166 ഏകെർ ഭൂമി പട്ടികജാതി വികസന വകുപ്പിന് കൈമാറി. 11.34 കോടിയുടെ വികസന പ്രവർത്തനങ്ങൾ പെരിയയിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. 350 ചെങ്ങൾ പട്ടയക്കാർക്ക് മാറ്റിവെച്ച ഭൂമിയിൽ 65 കുടുംബങ്ങൾ മാത്രമാണ് താമസത്തിന് എത്തിച്ചേർന്നത്. 275 കുടുംബങ്ങളുടെ പുനരധി വാസം പൂർത്തിയായില്ലെന്നിരിക്കെ 2021 മെയ് 10 നു സർകാർ ചെങ്ങറ പുനരധിവാസത്തിന് വേണ്ടി മാറ്റിവെച്ച ഭൂമി തിരിച്ചു പിടിച്ച ഉത്തരവ് ഇറക്കി. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജില്ലയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് 10 മണിക്ക് കലക്ട്രേറ്റ് പടിക്കൽ നടക്കുന്ന ധർണ ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം ഗീതാനന്ദൻ ഉദ്‌ഘാടനം ചെയ്യും. ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കോയ്യോൻ അധ്യക്ഷത വഹിക്കും. വേട്ടുവ മഹാസഭ പ്രസിഡന്റ് എം ഭാസ്കരൻ, പ്രൊഫ. ടി എം സുരേന്ദ്രനാഥ്, എസ് സോമൻ, സജീവൻ അർലടുക്ക, ചന്ദ്രൻ നീർച്ചാൽ, ബിജു കെ, സീത ബംബ്രാണ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ആദിവാസി ദളിത് മുന്നേറ്റ് സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ, ജില്ലാ പ്രസിഡണ്ട് എസ് സോമൻ, കൊറഗ അഭിവൃദ്ധി സംഘ പ്രസിഡണ്ട് ജോൺ വരേദ, തങ്കപ്പൻ എരുമേലി, മോഹനൻ പുലിക്കോടൻ, സ്റ്റീഫൻ വരേദ, മാധവ അർലടുക്കഎന്നിവർ പങ്കെടുത്തു.



Keywords:  Kerala, Kasaragod, News, Press Club, Press meet, Video, Collectorate,  Adivasi Dalit Munnetta Samithi will held collectorate dharna on November 1

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia