city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Abbas Musliyar Uroos | മഞ്ഞനാടി അബ്ബാസ് മുസ്ലിയാർ ഉറൂസ് മുബാറക് വെള്ളിയാഴ്ച ആരംഭിക്കും; ഞായറാഴ്ച സമാപന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ പങ്കെടുക്കും

കാസർകോട്: (www.kasargodvartha.com) മഞ്ഞനാടി അൽ മദീന ശിൽപി അബ്ബാസ് മുസ്ലിയാർ ഉറൂസ് മുബാറക് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ മജീദ് ഹാജി ബോംബെ പതാക ഉയർത്തും. മഖാം സിയാറതിന് സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങളും വൈകീട്ട് ഏഴിന് നടക്കുന്ന ദുആ സദസ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലും നേതൃത്വം നൽകും. മഹ്‌മൂദ്‌ ഫൈസി വാലമുണ്ടവ് ഉദ്ഘാടനം ചെയ്യും. യൂനുസ് മർസൂഖി സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഏഴ് മണിക്ക് നടക്കുന്ന ബുർദ മജ്‌ലിസിന് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ, ഹാഫിള് അൻവർ സഖാഫി എന്നിവരും 8:30 ന് നടക്കുന്ന ജലാലിയ്യ റാതീബിന് സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോലും നേതൃത്വം നൽകും.
                               
Abbas Musliyar Uroos | മഞ്ഞനാടി അബ്ബാസ് മുസ്ലിയാർ ഉറൂസ് മുബാറക് വെള്ളിയാഴ്ച ആരംഭിക്കും; ഞായറാഴ്ച സമാപന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ പങ്കെടുക്കും

25ന് രാവിലെ 10 മണിക്ക് ഖത്മുൽ ഖുർആൻ മജ്ലിസിന് സയ്യിദ് അശ്റഫ് അസ്സഖാഫ് തങ്ങൾ ആദൂർ, 4.30 ന് നടക്കുന്ന നാരിയ്യത്ത് സ്വലാത് മജ്ലിസിന് സയ്യിദ് മുശ്താഖുർ റഹ്‌മാൻ തങ്ങൾ ചട്ടക്കൽ, 7.30 ന് മഹ്ളറതുൽ ബദ്‌രിയ സദസിന് സയ്യിദ് അത്വാഉല്ലാഹ് തങ്ങൾ ഉദ്യാവരം എന്നിവർ നേതൃത്വം നൽകും. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.

26ന് രാവിലെ 10 മണിക്ക് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി തങ്ങൾ സ്ഥാനവസ്ത്ര വിതരണം നടത്തും. 10.15 ന് മുതഅല്ലിം കോൺഫറൻസിൽ ശൗഖത് നഈമി കൊല്ലം ക്ലാസെടുക്കും. തുടർന്ന് അത്തസ്നീഫ് എന്ന പേരിൽ ചർച സംഗമം നടക്കും. മുഹ്‌യുദ്ദീൻ കാമിൽ സഖാഫി തോക്കെ, എസ് പി ഹംസ സഖാഫി, സിദ്ദീഖ് മൗണ്ട്ഗോളി തുടങ്ങിയവർ നേതൃത്വം നൽകും. രണ്ട് മണിക്ക് അൽ മദീന ഇസ്‌ലാമിക് സയൻസ്‌ ഫോർ വിമൻസ് സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങുന്ന വിദ്യാർഥിനികൾക്ക് സ്വാഫിയ സനദ് ദാനം നടക്കും.



3:30 ന്‌ മർസൂഖികൾക്കും ഹാഫിളുകൾക്കുമുള്ള സനദ് ദാന സമ്മേളനം ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഫസൽ കോയമ്മ തങ്ങൾ കുറാ പ്രാർഥന നടത്തും.

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സയ്യിദ് ഇസ്മാഈൽ ഹാദി, സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ശഹീർ ബുഖാരി, സയ്യിദ് ജലാലുദ്ദീൻ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ തലക്കി, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, ഹസനുൽ അഹ്ദൽ കണ്ണവം തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മദക്ക, മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് യാസീൻ തങ്ങൾ കല്ലക്കട്ട, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മൂസൽ മദനി അൽ ബിശാറ, ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, ഹുസൈൻ സഅദി കെ സി റോഡ്, ശാഫി സഅദി ബെംഗ്ളുറു തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ അൽമദീന ഡയറക്ടർ മുഹമ്മദ് കുഞ്ഞി അംജദി, ദഅവാ കോളജ് പ്രിൻസിപൽ

അബ്ദുസ്സലാം അഹ്സനി, അശ്‌റഫ് സഖാഫി സുറൈജി എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Religion, Maqam Uroos, Festival, Abbas Musliyar Uroos, Abbas Musliyar Uroos will start on Friday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia