city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസവായു കിട്ടാതെ അപകടം; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

5 of Maharashtra family die in bid to save cat in abandoned well, Nashik News, Ahmednagar News

*ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്.

*കരച്ചില്‍ കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

*ദുരന്തത്തെ തുടര്‍ന്ന് സുരക്ഷാ വലയം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

നാസിക്: (KasargodVartha) അബദ്ധത്തില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം. അഹമ്മദ്‌നഗറിലെ നെവാസ താലൂകിലെ വക്കാടി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ശ്വാസംമുട്ടി മരിച്ചത്. 

പൂച്ച കിണറ്റില്‍ വീണത് കണ്ട ഒരാള്‍ അതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേള്‍ക്കാതെ വന്നതോടെ സഹോദരന്മാരായ അഞ്ചുപേര്‍ കൂടി കിണറ്റിലിറങ്ങി. ഇവരിലൊരാള്‍ ആര്‍ത്തലച്ച് കരഞ്ഞതുകേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ അഞ്ച് മണിക്കൂറോളം സമയമെടുത്താണ് പുറത്തെടുത്തത്. 


മാലിന്യം അടിഞ്ഞുകൂടി വര്‍ഷങ്ങളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്ന കിണര്‍, സമീപത്തെ കര്‍ഷകന്‍ ബയോ ഗാസ് ആവശ്യത്തിനായി ഉപയോഗിച്ച് വരുകയായിരുന്നു. ദുരന്തത്തെ തുടര്‍ന്ന്, കിണറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഹമ്മദ് നഗര്‍ ജില്ലാ ഭരണകൂടത്തിന്റെ രക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia