36-ാമത് ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഡിസംബർ 12,13 തീയതികളിൽ; 600 ൽ പരം കായികതാരങ്ങൾ പങ്കെടുക്കും
Dec 10, 2021, 19:09 IST
കാസർകോട്: (www.kasargodvartha.com 10.12.2021) 36-ാമത് ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഞായർ, തിങ്കൾ (ഡിസംബർ 12,13) ദിവസങ്ങളിലായി പെരിയടുക്ക എം പി ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 600 ൽ പരം കായികതാരങ്ങൾ പങ്കെടുക്കും. ആദ്യ ദിവസം അൻഡെർ 18, 20, 23 ആൺ, പെൺ എന്നീ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.
രണ്ടാം ദിവസം അൻഡെർ 10, 12, 14, 16 എന്നീ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികളുമായുള്ള മത്സരങ്ങൾ നടത്തപ്പെടും. എം പി ഇന്റർനാഷനൽ സ്കൂളിൽ ആദ്യമായിട്ടാണ് ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് നടത്തപ്പെടുന്നത്.
ഞായറാഴ്ച രാവിലെ 9.30 ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായിരിക്കും. ജില്ലാ സ്പോർട്സ് കൗൻസിൽ പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ അടക്കമുള്ളവർ സംബന്ധിക്കും.
ഡിസംബർ 20 മുതൽ 23 വരെ കോഴിക്കോട് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന സംസ്ഥാന അത്‌ലറ്റിക്സ് മത്സരങ്ങൾക്കുള്ള കാസർകോട് ജില്ലാ ടീമിനെ ഈ ചാംപ്യൻഷിപിൽ നിന്നായിരിക്കും തിരഞ്ഞെടുക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പരിപാടികളെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് വിജയകൃഷ്ണൻ, സംഘാടകസമിതി ജനറൽ കൻവീനർ ഡോ. അബ്ദുൽ ജലീൽ, കോഡിനേറ്റർ അഹ്‌മദ് ജുബൈർ, വർകിംഗ് ചെയർമാൻ മഹ്‌മൂദ് എരിയാൽ, പബ്ലിസിറ്റി കമിറ്റി ചെയർമാൻ അബ്ദുൽ നാസർ എം എ എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Rajmohan Unnithan, Sports, Athlete, Championship, Inauguration, 36th District Athletics Championships will be held on December 12,13.
< !- START disable copy paste -->