city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്നേഹത്തണലിലേക്ക് തിരിച്ചുവരും, മറക്കില്ല ഈ സ്നേഹവും കരുതലും, കാസർകോട് നിന്നും മടങ്ങിയത് 331 അതിഥി തൊഴിലാളികൾ

കാസർകോട്: (www.kasargodvartha.com 15.05.2020) മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും സ്നേഹവും പരിലാളനകളും കൊണ്ട് വീർപ്പുമുട്ടി നിറഞ്ഞ മനസ്സോടെ അവർ മടങ്ങി. ലോക്ക്‌ഡൗൺ ആരംഭിച്ചതു മുതൽ കാസർകോട് നഗരസഭയും മൊഗ്രാൽപുത്തൂർ പഞ്ചായത്തും സംരക്ഷിച്ച അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് യാത്രയാക്കി. ആറ് കെ എസ് ആർ ടി സി ബസുകളിൽ കുടുംബസമേതം അവർ ഉത്തർപ്രദേശിലേക്ക് യാത്രയായി; തിരിച്ചുവരുമെന്ന ഉറപ്പിൽ. നിറഞ്ഞ സന്തോഷത്തോടെ അതിഥി തൊഴിലാളികൾ മടങ്ങിയപ്പോൾ  ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അത്‌ ചാരിതാർഥ്യത്തിന്റെ നിമിഷമായി.
സ്നേഹത്തണലിലേക്ക് തിരിച്ചുവരും, മറക്കില്ല ഈ സ്നേഹവും കരുതലും, കാസർകോട് നിന്നും മടങ്ങിയത് 331 അതിഥി തൊഴിലാളികൾ

ഉത്തർപ്രദേശിലേക്കുള്ള 331 തൊഴിലാളികളാണ് വെള്ളിയാഴ്ച കാസർകോട് നിന്നും മടങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കെ എസ് ആർ ടി സിയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കാണ് യാത്രയാക്കിയത്. ഇവിടെ നിന്നും ശ്രമിക് ട്രെയിൻ വഴി നാട്ടിലേക്ക് മടങ്ങി. ബിസ്കറ്റും പഴവും വെള്ളവും അടക്കം എല്ലാ ലഘുഭക്ഷണമടക്കം നൽകിയായിരുന്നു യാത്രയയപ്പ്. ബസിൽ കയറി ആഹ്ളാദപൂർവം കൈ വീശി അവർ പറഞ്ഞു... ഈ സ്നേഹത്തണലിലേക്ക് ഞങ്ങൾ തിരിച്ചുവരും.
ഏറെ ശ്രദ്ധാപൂർവമാണ്‌ ഈ തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിച്ചത്‌. 50 ദിവസം പിന്നിട്ട ശേഷമാണ് ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കാസർകോട് ഒരുക്കിയ സംരക്ഷണം മറക്കാൻ കഴിയില്ലെന്നും ദുരിതകാലം കഴിഞ്ഞാൽ തിരിച്ചുവരുമെന്നും തൊഴിലാളികൾ പറഞ്ഞു.
കാസർകോട് മുനിസിപ്പൽ അങ്കണത്തിൽ നടന്ന വികാരനിർഭരമായ യാത്രയയപ്പ് ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നയമുന്നിസ, ജനപ്രതിനിധികളായ മൊയ്‌തീൻ കംപ്യുട്ടർ, ഹബീബ് ഹാജി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി സുധീർ, റവന്യു ഇൻസ്‌പെക്ടർ നാരായണനായക്ക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Summary: 331 Migrants Workers Returns to Native Place

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia