city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drugs | ലഹരിയോട് 'നോ' പറയാം; കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സൈകിള്‍ യാത്രയുമായി 2 പൊലീസ് ഉദ്യോഗസ്ഥര്‍; പ്രയാണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com) ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കാനായി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വേറിട്ട സൈകിള്‍ യാത്രയുമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍. ആലപ്പുഴ എടത്വ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അലക്‌സ് വര്‍ക്കി, പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിനില്‍ എംകെ എന്നിവരാണ് ബോധവത്കരണവുമായി കേരളത്തിലുടനീളം സഞ്ചരിക്കുന്നത്.
            
Drugs | ലഹരിയോട് 'നോ' പറയാം; കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സൈകിള്‍ യാത്രയുമായി 2 പൊലീസ് ഉദ്യോഗസ്ഥര്‍; പ്രയാണം തുടങ്ങി

ലഹരിക്കെതിരെ കേരള സര്‍കാരിന്റെ 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി 'സേ നോ ടു ഡ്രഗ്സ്, യെസ് ടു സൈക്ലിങ്' എന്ന ക്യാംപയിനാണ് ഇവര്‍ തുടക്കമിട്ടത്. സൈകിള്‍ യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 10 ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും. 2020-21 ല്‍ ലഹരിക്കെതിരെ കൊച്ചി മുതല്‍ കശ്മീര്‍ വരെ ഇരുവരും നടത്തിയ സൈകിള്‍ ബോധവത്കരണ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.
      
Drugs | ലഹരിയോട് 'നോ' പറയാം; കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സൈകിള്‍ യാത്രയുമായി 2 പൊലീസ് ഉദ്യോഗസ്ഥര്‍; പ്രയാണം തുടങ്ങി

ലഹരിയില്‍ നിന്ന് മുക്തരായി കായിക രംഗത്തേക്കോ അല്ലെങ്കില്‍ മറ്റ് നല്ല മാര്‍ഗങ്ങളിലേക്കോ തിരിയണമെന്ന സന്ദേശവുമായാണ് ഈ യാത്രയെന്ന് അലക്‌സ് വര്‍ക്കിയും വിനില്‍ എംകെയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറ ലഹരിയിലേക്ക് നീങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാകും. ഒരാളെങ്കിലും ലഹരിയോട് വിട പറഞ്ഞാല്‍ തങ്ങളുടെ ദൗത്യം വിജയിച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.


കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ നാര്‍കോടിക് ഡിവൈഎസ്പി മാത്യു എംഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എഎസ്‌ഐ ജോസഫ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ സനീഷ് കെ, കൃപേഷ്, എസ്‌ഐ രഞ്ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police-Officer, Police, Bicycle, Travel, Video, Drugs, Thiruvananthapuram, 2 police officers with bicycle awareness journey from Kasaragod to Thiruvananthapuram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia