Conference | മുകയ ബോവി സമുദായ സഭയുടെ 16-ാമത് സമ്മേളനം ജനുവരി 1ന് നെല്ലിക്കുന്നില്‍
Dec 30, 2022, 20:10 IST
കാസര്‍കോട്: (www.kasargodvartha.com) മുകയ ബോവി സമുദായ സഭയുടെ 16-ാമത് സമ്മേളനവും ആസ്ഥാന മന്ദിരത്തിന്റെ പ്രവേശന കര്‍മവും 2023 ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് നെല്ലിക്കുന്നില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. 11 ക്ഷേത്രങ്ങളിലെ സമുദായ ആചാര്യ സ്ഥാനികരെ ആദരിക്കും. ആസ്ഥാന മന്ദിരത്തിന്റെ പ്രവേശന കര്‍മം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിക്കും.
പ്രസിഡന്റ് ആനന്ദ കൊട്ടില അധ്യക്ഷത വഹിക്കും. മാധവന്‍ കൊക്കോട് സ്വാഗതവും രവീന്ദ്രന്‍ കൊക്കോട് നന്ദിയും പറയും. അനില്‍ കുമാര്‍ മാസ്റ്റര്‍ റിപോര്‍ട് അവതരപ്പിക്കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ആനന്ദ വല്ലി, ശ്രീലത ടീചര്‍, രവീഷ തന്ത്രി കുണ്ടാര്‍, കുഞ്ഞിക്കണ്ണന്‍ കൊയങ്കര, ശ്രീമതി വാണിയൂച്ചില്‍ എന്നിവര്‍ സംസാരിക്കും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും മൂന്ന് മണിക്ക് വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ കൊട്ടില, രവീന്ദ്രന്‍ കൊക്കോട്, മാധവന്‍ കൊക്കോട്, എന്‍ അനില്‍ കുമാര്‍, രജിത കടവത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, 16th Conference of Mukaya Bovi Samudaya Sabha on 1st January.
< !- START disable copy paste -->