ബാങ്കിലെ ലോക്കറില്‍ നിന്നും 100 പവന്‍ സ്വര്‍ണം ആവിയായി; ലോക്കറിന് സമീപത്തെ സിസിടിവി മാത്രം പ്രവര്‍ത്തനരഹിതം; ബാങ്കില്‍ ഇടപാടുകാര്‍ ബഹളം വെച്ചു
Jul 6, 2019, 23:25 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2019) ബാങ്കിലെ ലോക്കറില്‍ നിന്നും 100 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. ആലംപാടി സ്വദേശിനിയായ സൈനബ എന്ന സൈബുവിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ കോര്‍പ്പറേഷന്‍ ബാങ്കിലെ ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാന്‍ എത്തിയപ്പോഴാണ് 100 പവന്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
രണ്ട് ബോക്‌സുകളിലായി 140 പവന്‍ സ്വര്‍ണമാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ നിന്നും 100 പവന്‍ സ്വര്‍ണം മാത്രം കാണാതായതോടെ ഇവര്‍ പരാതിയുമായി ഉന്നതരെ സമീപിക്കുകയായിരുന്നു. വൈകീട്ട് മൂന്ന് മണി മുതല്‍ ഇതിന്റെ പേരില്‍ ബാങ്കില്‍ കാത്തിരുന്നിട്ടും കൃത്യമായ മറുപടിയല്ല ലഭിച്ചതെന്ന് ഇടപാടുകാരും ഇവരുടെ ബന്ധുക്കളും പറയുന്നു.
സ്വര്‍ണം കാണാതായ വിവരമറിഞ്ഞതോടെ ലോക്കറിന് സമീപത്തെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് ഇഴര്‍ ആവശ്യപ്പെട്ടു. ടെക്‌നീഷ്യന്‍ ഇല്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പിന്നീട് ബാങ്കിന്റെയും ഇടപാടുകാരുടെയും ഭാഗത്തുനിന്നും ടെക്‌നീഷ്യന്മാര്‍ എത്തി പരിശോധിച്ചതോടെ സ്വര്‍ണം ലോക്കറില്‍ വെച്ച ഏപ്രില്‍ നാല് മുതല്‍ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തി. ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നില്ല.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായും ഇടപാടുകാരിയുടെ ബന്ധുക്കളുമായും ചര്‍ച്ച നടത്തി. ഞായറാഴ്ച കോഴിക്കോട്ടുനിന്നും ബാങ്കിന്റെ സിസിടിവി ടെക്‌നീഷ്യനെ വരുത്തിയ ശേഷം പരിശോധിച്ച് തുടര്‍നടപടികള്‍ കൈകൊള്ളാമെന്ന് പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ ഒഴിഞ്ഞുപോവുകയായിരുന്നു.
അതേസമയം ലോക്കറിന്റെ ഉത്തരവാദിത്വം ഇടപാടുകാര്‍ക്കാണെന്നും ബാങ്ക് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താന്‍ സാധിക്കില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ലോക്കറിന്റെ മാസ്റ്റര്‍ കീ മാത്രമാണ് ബാങ്ക് അധികൃതരുടെ കയ്യില്‍ സൂക്ഷിക്കുക. ഇടപാടുകാരിയുടെ കയ്യിലുള്ള താക്കോല്‍ കൂടി ഉപയോഗിച്ചാല്‍ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജോയിന്റ് ഓപ്പണിംഗ് ആയതിനാല്‍ ഒരു താക്കോല്‍ ഉപയോഗിച്ച് തുറക്കുക അസാധ്യമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bank, Robbery, cash, gold, Missing, Clash, Top-Headlines, 100 Pavan gold goes missing from bank locker
< !- START disable copy paste -->