city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബീറ്റ തലാസീമിയ മേജര്‍' രോഗബാധിതയായ 10 വയസുകാരി ജീവന് വേണ്ടി പൊരുതുന്നു; ചികിത്സയ്ക്ക് വേണ്ടത് 50 ലക്ഷത്തിൽ പരം രൂപ; കനിവുള്ളവരുടെ സഹായം തേടി നിർധന കുടുംബം

കാസർകോട്: (www.kasargodvartha.com 13.04.2022) ജന്മനാല്‍ തന്നെ ബീറ്റ തലാസീമിയ മേജര്‍ എന്ന മാരകമായ അസുഖം ബാധിച്ച് ദുരിതം അനുഭവിക്കുന്ന പള്ളിക്കര പഞ്ചായത് പരിധിയിലെ നിർധന കുടുംബത്തിലെ 10 വയസുകാരിയുടെ ചികിത്സ ധനസഹായത്തിൽ പങ്കാളിയാകണമെന്ന് ജനപ്രതിനിധികളും കമിറ്റി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
                    
'ബീറ്റ തലാസീമിയ മേജര്‍' രോഗബാധിതയായ 10 വയസുകാരി ജീവന് വേണ്ടി പൊരുതുന്നു; ചികിത്സയ്ക്ക് വേണ്ടത് 50 ലക്ഷത്തിൽ പരം രൂപ; കനിവുള്ളവരുടെ സഹായം തേടി നിർധന കുടുംബം

12 ദിവസത്തിലൊരിക്കല്‍ രക്തം മാറ്റി കൊണ്ടാണ് ഇപ്പോള്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിപോകുന്നത്. ബെംഗ്ളൂറിലെ നാരായണ ഹൃദയാലയത്തിലെ ഹെമറ്റോളജിസ്റ്റ് ഡോ. സുനില്‍ഭട്ട് മജ്ജ മാറ്റി വെക്കലാണ് ഏക പോം വഴിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ഏകദേശം 50 ലക്ഷത്തില്‍പരം രൂപ ചെലവ് വരും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും ഭീമമായ ചികിത്സ ചെലവ് താങ്ങാനാവാതെ പകച്ചു നില്‍ക്കുകയാണ് നിര്‍ധനരായ കുടുംബം.



ദൈനംദിന ജീവിതത്തിനാവശ്യമായ വക കണ്ടെത്തുന്നത് പിതാവ് ലോടറി വില്‍പന നടത്തിയും മാതാവ് തയ്യല്‍ ജോലി ചെയ്തുമാണ്. മജ്ജ മാറ്റി വെക്കല്‍ ചികിത്സയും തുടര്‍ ചികിത്സയും ഏകദേശം ഒരു വര്‍ഷക്കാലം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സയെ തുടര്‍ന്ന് കടബാധ്യതയിലാണ് കുടുംബം. ഈ സാഹചര്യത്തിൽ കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു ജനകീയ ചികിത്സ കമിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. താഴെ കാണുന്ന അകൗണ്ട് വഴി കുട്ടിയുടെ ജീവന്‍ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

Name    : VIVEKA CHIKILSA SAHAYA COMMITTEE
A/C No : 18910200001808
IFSC     : FDRL0001891
Bank     : FEDERAL BANK (UDUMA BRANCH)
Google Pay No : 9744436926


വാർത്താസമ്മളനത്തില്‍ ചികിത്സാ കമിറ്റി രക്ഷാധികാരികളായ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍, പള്ളിക്കര പഞ്ചായത് പ്രസിഡന്റ് എം കുമാരൻ, ചെയര്‍മാന്‍ രാഘവന്‍ വെളുത്തോളി, പള്ളിക്കര പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ കെ വി ജയശ്രീ, കണ്‍വീനര്‍ കെ വി ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Conference, Needs help, Helping hands, Child, Health, Treatment, 10 year old seeks financial assistance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia