city-gold-ad-for-blogger

സഞ്ചാരികളുടെ ഇഷ്ട താഴ്‌വരയായ റാണിപുരത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 99 ലക്ഷം; ചില്‍ഡ്രന്‍സ് പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ആംഫിതിയേറ്റര്‍, ആയുര്‍വ്വേദ സ്പാ സെന്റര്‍ തുടങ്ങിയവ നിര്‍മ്മിക്കും; മാലിന്യ സംസ്‌കരണത്തിനായി വനം വകുപ്പിന്റെ മാതൃക

രാജപുരം: (www.kasargodvartha.com 14.12.2019) മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം ഹില്‍സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നു. ഇവിടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്, സിമ്മിംഗ് പൂള്‍, ആംഫിതിയേറ്റര്‍, ആയുര്‍വ്വേദ സ്പാ സെന്റര്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ കാസര്‍ഗോഡ് ജില്ല നിര്‍മ്മിതികേന്ദ്രയെ ഏല്‍പ്പിച്ചിട്ടുണ്ട്. 99,00,000 രൂപയുടെ പദ്ധതിയാണിത്. എടയ്ക്കാനം - റാണിപുരം കേബിള്‍ കാര്‍ പദ്ധതിയുടെ ഭാഗമായ ഡി പി ആര്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. റാണിപുരം മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

റാണിപുരം മേഖലയില്‍ മൊബൈല്‍ റേഞ്ചോ ,മെച്ചപ്പെട്ട ടെലഫോണ്‍ സൗകര്യങ്ങളോ ലഭ്യമല്ലാത്തത് സഞ്ചാരികളെ വലക്കുന്നുണ്ട് . ഇതിന് ശാശ്വത പരിഹാരം കാണാന്‍ ബി.എസ്.എന്‍ എല്ലിനെയോ മറ്റ് പ്രൈവറ്റ് ഏജന്‍സികളുടെയോ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു . കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, എ ഡി എം എന്‍ ദേവിദാസ് , ഡിറ്റി പി സി പ്രൊജക്ട് മാനേജര്‍ പി സുനില്‍ കുമാര്‍, ഡി റ്റി പി സി സെക്രട്ടറി ബിജു രാഘവന്‍, ഡി എഫ് ഒ, വനം ജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍, തുങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സഞ്ചാരികളുടെ ഇഷ്ട താഴ്‌വരയായ റാണിപുരത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 99 ലക്ഷം; ചില്‍ഡ്രന്‍സ് പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ആംഫിതിയേറ്റര്‍, ആയുര്‍വ്വേദ സ്പാ സെന്റര്‍ തുടങ്ങിയവ നിര്‍മ്മിക്കും; മാലിന്യ സംസ്‌കരണത്തിനായി വനം വകുപ്പിന്റെ മാതൃക

വേസ്റ്റ് മാനേജ്‌മെന്റിന് വനം വകുപ്പിന്റെ മാതൃക

റാണിപുരം റിസോര്‍ട്ട് മേഖലയിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍. റിസോര്‍ട്ട് പരിസരങ്ങളില്‍ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ തോത് ദിനംപ്രതി കൂടി വരുന്നു. റാണിപുരത്തെ ട്രക്കിംഗ് പ്രദേശത്ത് വനം വകുപ്പിന്റെ മാതൃകയില്‍ ട്രക്കിംഗ് കഴിഞ്ഞ് വരുമ്പോള്‍ പ്ലാസ്റ്റിക്, കുപ്പികള്‍ തുടങ്ങിയവ ഉപയോഗം കഴിഞ്ഞ് തിരിച്ചു കൊണ്ടു വരുമ്പോള്‍ അടച്ചഫീസ് തിരികെ നല്‍കുന്നു. ഈ രീതിയില്‍ റിസോര്‍ട്ട് പരിസരത്ത് ഡി റ്റി പി സി യുടെ നേതൃത്വത്തില്‍ മാലിന്യ നിയന്ത്രണം ഏര്‍പ്പെടുത്തും.

ഹോം സ്റ്റേ പ്രോത്സാഹിപ്പിക്കും

പനത്തടി പഞ്ചായത്തില്‍ ഹോം സ്റ്റേ നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് ഡി റ്റി പി സി യുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ടൂറിസ്റ്റ് ഗൈഡ് പരിശീലനവും നല്‍കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കും പരിശീലനം നല്‍കുക. കെ എസ് ആര്‍ ടി സി സൗകര്യം വിപുലപ്പെടുത്തും നിലവില്‍ റാണിപുരത്തെത്താന്‍ ഒരു കെ എസ് ആര്‍ ടി സി ബസാണുള്ളത്. ഇത് കൂടാതെ ബേക്കല്‍ നിന്ന് കാഞ്ഞങ്ങാട് വഴി റാണിപുരത്ത് എത്തുന്ന രീതിയില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ടൂറിസ കേന്ദ്രത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ കഴിയും.

സഞ്ചാരികളുടെ ഇഷ്ട താഴ്‌വരയായ റാണിപുരത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 99 ലക്ഷം; ചില്‍ഡ്രന്‍സ് പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ആംഫിതിയേറ്റര്‍, ആയുര്‍വ്വേദ സ്പാ സെന്റര്‍ തുടങ്ങിയവ നിര്‍മ്മിക്കും; മാലിന്യ സംസ്‌കരണത്തിനായി വനം വകുപ്പിന്റെ മാതൃക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords : news, kasaragod, Kerala, Tourism, Ranipuram, Government, Rajapuram, E.Chandrashekharan, Minister, Top-Headlines, Government announced development programmes in Ranipuram worth 99 lakhs

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia