city-gold-ad-for-blogger

അലര്‍ജിക്ക് ചികിത്സ തേടിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; പോലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചതായും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 22.12.2018) അലര്‍ജിക്ക് ചികിത്സ തേടിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പോലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് ശാഫിയുടെ മകള്‍ ഫാത്വിമത്ത് മുഹ്സിന (18)യുടെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹതയാരോപിക്കുന്നത്. കാസര്‍കോട്ടെ കാസര്‍കോട്ടെ മല്യ ആശുപത്രിയില്‍ വെച്ച് ഇക്കഴിഞ്ഞ നവംബര്‍ 20നാണ് മുഹ്‌സിന മരണപ്പെട്ടത്.
അലര്‍ജിക്ക് ചികിത്സ തേടിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; പോലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചതായും ആക്ഷേപം

അലര്‍ജി മൂലം കാലില്‍ നിന്നും വെള്ളമൊലിക്കുന്ന അസുഖവുമായെത്തിയ യുവതിക്ക് കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച് മരിക്കുകയായിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പരാതിയില്ലെന്ന് പോലീസ് എഫ് ഐ ആറില്‍ എഴുതി ചേര്‍ത്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നവംബര്‍ 19നാണ് മുഹ്‌സിനയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ നോര്‍മലാണെന്നാണ് പറഞ്ഞത്. എന്നാല്‍ നവംബര്‍ 20ന് ഉച്ചയ്ക്ക് യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ചു. ഡോക്ടറോട് ചോദിച്ചപ്പോള്‍ ഭയപ്പെടാനില്ലെന്നാണ് അറിയിച്ചത്. മൂന്നു മണിയോടെ യുവതിയെ ടിബിയുടെ പ്രശ്നം പരിശോധിക്കാനാണെന്ന് പറഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എക്സറേയെടുക്കാന്‍ മാറ്റി. എന്നാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പ് നല്‍കിയതോടെ യുവതിയുടെ ബോധം നഷ്ടമായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അബോധാവസ്ഥയിലായ യുവതിയെ പരിചരിക്കാന്‍ ബന്ധുക്കളെ അനുവദിക്കുകയും ചെയ്തില്ല.
ഇക്കാര്യത്തിലെല്ലാം വിശദമായ അന്വേഷണം നടത്തണം. സംഭവം സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കേസിന്റെ തുടര്‍ നടപടികള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ക്ക് കേരളാ നിയമസഹായ സമിതി സഹായം നല്‍കുമെന്നും നിയമസഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ യുവതിയുടെ പിതാവ് മുഹമ്മദ് ഷാഫി, സഹോദരന്‍ ഖലീല്‍ ചൗക്കി, നിയമസഹായ സമിതി ജനറല്‍ സെക്രട്ടറി നൗഫല്‍ ഉളിയത്തടുക്ക, ട്രഷറര്‍ ഇഖ്ബാല്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Complaint against Hospital, Kasaragod, News, Press meet, Press Conference, Hospital, Doctor, Treatment.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia