city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Travel | ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ആവേശമായി

Adv. C H Kunhabu inaugurating the Travel Dudes Cricket Premier League Season 2 at Khalanad Qatar Sports City
Photo: Arranged

● ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
● ടൂറിസം മേഖലയിലെ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 
● അബ്ദുല്ല മൗലവി സ്വാഗതവും റഹ്‌മാൻ യു.എ.ഇ. നന്ദിയും പറഞ്ഞു.

കാസർകോട്: (KasargodVartha) ജില്ലാ ട്രാവൽ ഏജൻസി കൂട്ടായ്മയുടെ ഭാഗമായി ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 കളനാട് ഖത്തർ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ടൂറിസം മേഖലയിലെ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലയിലെ ടൂറിസം മേഖലകളെ ലോകത്തിന് പരിചയപ്പെടുത്താനും ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകുവാനും ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാർ ടൂറിസം കൗൺസിൽ (എം.ടി.സി). പ്രസിഡന്റ് സജീർ പടിക്കൽ, കാസർകോട് ട്രാവൽ അസോസിയേഷൻ (കെ.ടി.എ). പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ശ്രീലങ്കൻ എയർവേസ് എക്സിക്യൂട്ടീവ് സ്റ്റാഫ് ടിജോ, ജലീൽ കാപ്പിൽ, ർട്ഹ്തീഫ് ഖത്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അബ്ദുല്ല മൗലവി സ്വാഗതവും റഹ്‌മാൻ യു.എ.ഇ. നന്ദിയും പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Travel Dudes Cricket Premier League season 2 held at Khalanad Qatar Sports City with MLA Adv. C H Kunhabu's inauguration. Tourism sector stakeholders participated.

#TravelDudes #CricketPremierLeague #Tourism #Kasaragod #TravelAssociation #SportsEvent

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia