city-gold-ad-for-blogger

Tourism | കഴിഞ്ഞ 2 വര്‍ഷം ആളില്ലാതെ ഒഴിഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങള്‍ ഇത്തവണ ഉണര്‍ന്നു

പുറത്തൂര്‍: (www.kasargodvartha.com) കഴിഞ്ഞ രണ്ട് വര്‍ഷം ആളില്ലാതെ ഒഴിഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങള്‍ ഇത്തവണ ഇദുല്‍ ഫിത്വര്‍ ആഘോഷത്തോടനുബന്ധിച്ച് ഉണര്‍ന്നു. നിരവധി ജനങ്ങള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

പടിഞ്ഞാറേക്കര ടൂറിസം ബീച്, താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം, ചമ്രവട്ടം പുഴയോരം പാര്‍ക്, കുറ്റിപ്പുറം നിളയോരം, പൊന്നാനി ബീച്, പൊന്നാനി ബിയ്യം ടൂറിസം പാര്‍ക് എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ എത്തിച്ചേര്‍ന്നു. ഒട്ടേറെ കച്ചവടക്കാരും ഇവിടങ്ങളില്‍ സ്ഥലം തയാറാക്കിയിട്ടുണ്ട്.

Tourism | കഴിഞ്ഞ 2 വര്‍ഷം ആളില്ലാതെ ഒഴിഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങള്‍ ഇത്തവണ ഉണര്‍ന്നു

അതേസമയം, പടിഞ്ഞാറേക്കര ടൂറിസം ബീചില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. കടലില്‍ വെള്ളം കൂടുതലുള്ളതിനാല്‍ ആരും കടലില്‍ ഇറങ്ങാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ലൈഫ് ഗാര്‍ഡുമാര്‍ ഇവിടെയുണ്ട്. പൊലീസിന്റെ സേവനവും ഉറപ്പാക്കി. എല്ലായിടങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്.

Keywords: News, Kerala, Travel&Tourism, Tourism, Travel, Eid, Eid-Al-Fitr, Top-Headlines, Tourism centers that vacant for the past 2 years were awakened this time.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia