Railway | വേളാങ്കണ്ണി തീർഥാടനം: ഗോവയിൽ നിന്ന് കേരളത്തിലൂടെയും തിരിച്ചും പ്രത്യേക ട്രെയിൻ; അറിയാം സമയക്രമം
ആകെ 19 കോച്ചുകളാണ് ഉള്ളത്.
പാലക്കാട്: (KasargodVartha) വേളാങ്കണ്ണി തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഗോവയിലെ മഡ്ഗാവില്‍ നിന്ന് കേരളത്തിലൂടെ വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് വ്യാഴാഴ്ചയാണ് കൊടിയേറുന്നത്. പെരുന്നാള്‍ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ എത്തുക.
ട്രെയിൻ നമ്പർ 01007 മാഡ്ഗാവ് ജംഗ്ഷൻ - വെല്ലങ്കണ്ണി ഫെസ്റ്റിവൽ സ്പെഷൽ: സെപ്റ്റംബർ 6 വെള്ളിയാഴ്ച 12.30ന് മാഡ്ഗാവ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 12.25ന് വെല്ലങ്കണ്ണിയിൽ എത്തും.
പ്രത്യേക ട്രെയിൻ:
* ട്രെയിന്‍ നമ്പര്‍ 01007 മഡ്ഗാവ് ജംഗ്ഷന്‍- വേളാങ്കണ്ണി - സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഗോവയിലെ മഡ്ഗാവ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.25ന് വേളാങ്കണ്ണിയിലെത്തും.
* ട്രെയിന്‍ നമ്പര്‍ 01008 വേളാങ്കണ്ണി-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി 11.55ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11 മണിയ്ക്ക് മഡ്ഗാവ് ജംഗ്ഷനിൽ എത്തും.
കോച്ചുകൾ
2 എസി ടു ടയർ കോച്ചുകൾ, 6 എസി ത്രീ ടയർ കോച്ചുകൾ, 7 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 1 സെക്കൻഡ് ക്ലാസ് കോച്ച് (ഭിന്നശേഷി സൗഹൃദം) & 1 ലഗേജ് കം ബ്രേക്ക് വാൻ. ആകെ 19 കോച്ചുകളാണ് ഉള്ളത്.
സമയക്രമം
ട്രെയിൻ നമ്പർ 01007 മഡ്ഗാവ് - വേളാങ്കണ്ണി
* മഡ്ഗാവ് ജംഗ്ഷൻ - ഉച്ചയ്ക്ക് 12.30
* കാർവാർ: 13.40/13.42
* കുംത: 14.40/14.42
* ഹൊന്നാവർ: 14.48/14.50
* മുറുഡേശ്വർ: 15.10/15.12
* ഭട്കൽ: 15.24/15.26
* മൂകാംബിക റോഡ് ബൈന്ദൂർ: 15.36/15.38
* കുന്ദാപുര: 16.18/16.20
* ഉഡുപ്പി: 16.42/16.44
* സൂറത്കൽ: 17.30/17.32
* മംഗളൂറു ജംഗ്ഷൻ: 17.55/18.00
* കാസർകോട്: 18.40/18.42
* പയ്യന്നൂർ: 20.16/20.18
* കണ്ണൂർ: 21.10/21.15
* തലശേരി: 21.37/21.38
* കോഴിക്കോട്: 22.37/22.40
* തിരൂർ: 23.14/23.15
* ഷൊർണൂർ ജംഗ്ഷൻ: 00.10/00.15
* പാലക്കാട് ജംഗ്ഷൻ: 01.17/01.20
* കോയമ്പത്തൂർ ജംഗ്ഷൻ: 03.00/03.03
* തിരുപ്പൂർ: 03.50/03.52
* ഈറോഡ് ജംഗ്ഷൻ: 04.30/04.35
* കാരുർ: 05.50/05.52
* തിരുച്ചിറപ്പള്ളി ജംഗ്ഷൻ: 08.35/08.45
* തഞ്ചാവൂർ ജംഗ്ഷൻ: 09.28/09.30
* തിരുവാരൂർ ജംഗ്ഷൻ: 10.23/10.25
* നാഗപ്പട്ടണം ജംഗ്ഷൻ: 11.40/11.50
* വേളാങ്കണ്ണി: 12.25
ട്രെയിൻ നമ്പർ 01008 വേളാങ്കണ്ണി - മഡ്ഗാവ്
* വേളാങ്കണ്ണി - 23.55
* നാഗപ്പട്ടണം ജംഗ്ഷൻ: 00.10/00.20
* തിരുവാരൂർ ജംഗ്ഷൻ: 00.53/00.55
* തഞ്ചാവൂർ ജംഗ്ഷൻ: 01.48/01.50
* തിരുച്ചിറപ്പള്ളി ജംഗ്ഷൻ: 03.00/03.10
* കാരൂർ: 04.23/04.25
* ഈറോഡ് ജംഗ്ഷൻ: 06.15/06.25
* തിരുപ്പൂർ: 07.08/07.10
* കോയമ്പത്തൂർ ജംഗ്ഷൻ: 08.12/08.15
* പാലക്കാട് ജംഗ്ഷൻ: 09.32/09.35
* ഷൊർണൂർ ജംഗ്ഷൻ: 10.20/10.25
* തിരൂർ: 11.08/11.10
* കോഴിക്കോട്: 11.50/11.55
* തലശേരി: 12.53/12.55
* കണ്ണൂർ: 13.22/13.25
* പയ്യന്നൂർ: 13.54/13.55
* കാസർകോട്: 14.43/14.45
* മംഗ്ളൂറു ജംഗ്ഷൻ: 16.35/16.45
* സൂറത്കൽ: 17.22/17.24
* ഉഡുപ്പി: 18.10/18.12
* കുന്ദാപുര: 18.40/18.42
* മൂകാംബിക റോഡ് ബൈന്ദൂർ: 19.10/19.12
* ഭട്കൽ: 19.30/19.32
* മുറുഡേശ്വർ: 19.50/19.52
* ഹൊന്നാവർ: 20.26/20.28
* കുംത: 20.40/20.42
* കാർവാവർ: 21.40/21.42
* മഡ്ഗാവ് ജംഗ്ഷൻ: 23.00
#velankanni #specialtrain #konkanrailway #pilgrimage #india #travel