Night Walk for Women | സ്ത്രീ സൗഹൃദ യാത്ര: രാത്രി നടത്തം ഒരുക്കി തലശേരി ഹെറിടേജ് ടൂറിസം
Apr 28, 2022, 16:39 IST
കണ്ണൂര്‍: (www.kasargodvartha.com) കേരള ടൂറിസം വകുപ്പിന്റെ തലശേരി ഹെറിടേജ് ടൂറിസത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി രാത്രി നടത്തം ഒരുക്കുന്നു. 'ബീ എ വന്‍ഡര്‍ വുമെന്‍' ('Be A Wonder Women') എന്ന ടാഗ്ലൈനോടെ വുമെന്‍സ് നൈറ്റ് വാക് @ തലശേരി ('Women's Night Walk @Thalasseri') എന്നാണ് ഈ പദ്ധതിയിക്ക് പേര് നല്‍കിയിരിക്കുന്നത്.
മെയ് ഒമ്പത് തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് തലശ്ശേരി നഗരത്തിലൂടെയുള്ള സ്ത്രീ സൗഹൃദ നടത്തം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമാക്കാന്‍ പ്രായഭേദമന്യേ തലശേരിയിലെ മുഴുവന്‍ സ്ത്രീകളെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സ്വാഗതം ചെയ്തിട്ടുണ്ട്. തലശേരിയുടെ ചരിത്രകഥകള്‍ അറിഞ്ഞ് പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് രാത്രിയിലെ സ്ത്രീ സൗഹൃദനടത്തം സംഘടിപ്പിച്ചിരിക്കുന്നത്.
തുടര്‍ന്ന് തലശേരി കടല്‍പ്പാലത്ത് വച്ച് ആല്‍മരം മ്യൂസിക് ബാന്‍ഡ്ന്റെ സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി നാടിന്റെ ഉത്സവമായി കണ്ട് വന്‍വിജയമാക്കി തീര്‍ക്കണമെന്നും ഡിടിപിസി അഭ്യര്‍ഥിച്ചു. ഹെറിടേജ് ടൂറിസം പ്രൊമോഷന്റെ ഭാഗമായി ഡിടിപിസിയും ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കമിറ്റിയും ചേര്‍ന്നാണ് സ്ത്രീകള്‍ക്കായിട്ടുള്ള രാത്രിനടത്തം സംഘടിപ്പിക്കുന്നത്.
Keywords: Kannur, News, Kerala, Top-Headlines, Travel, Tourism, Travel&Tourism, Women, South-India-Travel-Zone, Thalassery Heritage Tourism organizes night walks for women.